മൈലാപ്പൂർ ഷൗക്കത്താലി മൗലവി അനുസ്മരണ സംഗമം
_പ്രസിദ്ധീകരണത്തിന്..._
*12/07/2025*
*മൈലാപ്പൂർ ഷൗക്കത്താലി മൗലവി അനുസ്മരണ സംഗമം.*
വർക്കല. മന്നാനിയ്യഃ സ്ഥാപനങ്ങളുടെ സ്ഥാപക ജനറൽ സെക്രട്ടറിയും ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സമുന്നത നേതാവും ബഹുമുഖ പ്രതിഭയും ആയിരുന്നു മർഹൂം മൈലാപ്പൂർ ഷൗക്കത്താലി മൗലവിയുടെ പേരിൽ മന്നാനിയ്യഃ ഡയറക്ടർ ബോർഡ്, മന്നാനീസ് അസോസിയേഷൻ സംസ്ഥാന സമിതിയുടെയും സംയുക്ത അഭിമുഖ്യത്തിൽ ഒരു അനുസ്മരണ സംഗമം ഇന്ന് (12/07/2025) ജാമിഅഃ മന്നാനിയ്യഃ കോൺഫ്രൻസ് ഹാളിൽ വച്ച് ചേരുകയാണ്.
ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമാ സംസ്ഥാന പ്രസിഡൻറ്, ജാമിഅഃ മന്നാനിയ്യഃ പ്രിൻസിപ്പളും ആയ കെ പി അബൂബക്കർ ഹസ്റത്ത്, ജംഇയ്യത്തുൽ ഉലമാ ജനറൽ സെക്രട്ടറി, മന്നാനിയ്യഃ ചെയർമാനും ആയ തൊടിയൂർ മുഹമ്മദ് കുഞ്ഞ് മൗലവി, ജനറൽ സെക്രട്ടറി കടയ്ക്കൽ അബ്ദുൽ അസീസ് മൗലവി,
ട്രഷറർ എ കെ ഉമർ മൗലവി,
നാസിമുദ്ദീൻ മന്നാനി വേങ്ങോട്, അബ്ദുൽ വഹാബ് മന്നാനി മഞ്ഞപ്പാറ,
മുഹമ്മദ് ഷാഫി മന്നാനി പനവൂർ തുടങ്ങിയവർ സംബന്ധിക്കും.













