സമൃദ്ധമായി ആഘോഷിക്കാം ഓണം; ഒപ്പമുണ്ട് സര്‍ക്കാര്‍
Keralanewsmedia
സംസ്ഥാനസർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണവും ഇന്ന് ആരംഭിക്കും. 5 ഇനം സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റുകളാണ് വിതരണം ചെയ്യുന്നത്. 5,92,657 മഞ്ഞക്കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്കുമാണ് കിറ്റ് നൽകുക.
കൺസ്യൂമർഫെഡ് ഓണച്ചന്തകൾക്കും ഇന്ന് തുടക്കമാകും. സെപ്‌തംബർ നാലുവരെ ജില്ലകളിൽ 16 ത്രിവേണി സൂപ്പർമാർക്കറ്റുകളിലും 154 സഹകരണസംഘങ്ങളിലുമായി 170 കേന്ദ്രങ്ങളിലാണ് ഓണച്ചന്തകൾ നടത്തുക. 13 നിത്യോപയോഗ സാധനങ്ങൾ സർക്കാർ സബ്സിഡിയില്‍ ലഭിക്കും. പൊതുവിപണിയെക്കാൾ 30 മുതൽ 50 ശതമാനം വരെയാണ് വിലക്കുറവ്.













