സൈനികർക്കുള്ള രക്ഷക് പ്ലസ് സേവിംഗ്സ് അക്കൗണ്ട് സ്കീമിന് കീഴിൽ പിഎൻബി 17.02 കോടി രൂപ വിതരണം ചെയ്തു

സൈനികർക്കുള്ള രക്ഷക് പ്ലസ് സേവിംഗ്സ് അക്കൗണ്ട് സ്കീമിന് കീഴിൽ പിഎൻബി 17.02 കോടി രൂപ വിതരണം ചെയ്തു

സൈനികർക്കുള്ള രക്ഷക് പ്ലസ് സേവിംഗ്സ് അക്കൗണ്ട് സ്കീമിന് കീഴിൽ പിഎൻബി 17.02 കോടി രൂപ വിതരണം ചെയ്തു

ന്യൂഡൽഹി: രാജ്യത്തെ സംരക്ഷിക്കുന്നധീരജവാന്മാർക്കുള്ള പിന്തുണ ഉറപ്പിച്ചുകൊണ്ട്, മുൻനിര പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണൽ ബാങ്ക് (പിഎൻബി), സൈനിക സേവനത്തിനിടയിൽ ജീവത്യാഗം ചെയ്‌ത 26 പ്രതിരോധ, അർദ്ധസൈനിക ഉദ്യോഗസ്ഥരുടെ കുടുംബങ്ങൾക്ക് 2025-26 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ ജൂൺ 11 വരെ, പിഎൻബി തങ്ങളുടെ രക്ഷക് പ്ലസ് സ്കീമിന് കീഴിൽ 17.02 കോടി രൂപയുടെ സഹായം വിതരണം ചെയ്തു.പിഎൻബി ഉദ്യോഗസ്ഥർ, പ്രാദേശിക ഭരണകൂടവുമായി ഏകോപിപ്പിച്ചാണ്, വിവിധ സംസ്ഥാനങ്ങളിലെ 26 സ്ഥലങ്ങളിലായി സൈനികരുടെ കുടുംബങ്ങൾക്ക് ചെക്കുകൾ കൈമാറിയത്.