2025 ഇൻഡിപെൻഡൻസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ പോലീസ് സ്റ്റേഷനുകൾ സന്ദർശിച്ചു.

കേരളം

2025 ഇൻഡിപെൻഡൻസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾ  പോലീസ് സ്റ്റേഷനുകൾ സന്ദർശിച്ചു.

2025 ഇൻഡിപെൻഡൻസ് ഡേ ആഘോഷങ്ങളുടെ ഭാഗമായി പോലീസ് സ്റ്റേഷനുകൾ സന്ദർശിക്കുവനുള്ള ഡിജിപി യുടെ ക്ഷണം സ്വീകരിച്ച് പി എം ശ്രീ കേന്ദ്രിയ വിദ്യാലയ SAP തിരുവനന്തപുരം സ്കൂളിലെ വിദ്യാർഥികൾ അധ്യാപകരോടൊപ്പം ഇന്ന്(13/08/2025) ഓഗസ്റ്റ് ) രാവിലെ SAP കമാൻഡന്റ് ഓഫീസും പേരൂർക്കട പോലീസ് സ്റ്റേഷനും സന്ദർശിച്ചു. പ്രൈമറിയിൽ നിന്നും സെക്കന്ററി യിൽ നിന്നുമായി 22 കുട്ടികളാണ് പരിപാടിയിൽ പങ്കെടുത്തത്.SAP ക്യാമ്പിൽ എത്തിയ വിദ്യാർത്ഥികളെ അസിസ്റ്റന്റ് കമാണ്ടന്റ് മാരായ ശ്രീ സത്യശീലൻ, ശ്രീ ബിജു കെ എസ് സബ് ഇൻസ്‌പെക്ടർ മാരായ ആർ സുരേഷ്, പ്രവീൺ രാജ് എൻ വി തുടങ്ങിയവർ ചേർന്ന് ഹൃദ്യമായി സ്വീകരിച്ചു. പേരൂർക്കട പോലീസ് സ്റ്റേഷനിൽ എത്തിയ വിദ്യാർത്ഥികളെ തിരക്കുകൾക്കിടയിലും സബ് ഇൻസ്‌പെക്ടർശ്രീ ജഗമോഹൻ ദത്തൻ, എ എസ് ഐ മാരായ ഗോപാലകൃഷ്ണൻ, സുനിൽ, റെജികുമാർ, തുടങ്ങിയവർ ഹൃദയപൂർവം വരവേറ്റു.പോലീസ് സ്റ്റേഷൻ പരിധിയിൽ വരുന്ന വിവിധ പ്രവർത്തനങ്ങളെ

   ഏകോപിപ്പിച്ചു നാടിന്റെ ക്രമസമാധാന പാലനം എങ്ങനെയാണ് നടക്കുന്നത് എന്ന് വിശദമാക്കുകയുണ്ടായി. പോലീസുകാരോടുള്ള ബഹുമാനവും നന്ദിയും അറിയിക്കുന്നതിനായി വിവിധ ക്ലാസ്സുകളിൽ ഉള്ള കുട്ടികൾ വരച്ച ചിത്രങ്ങൾ, എഴുതിയ കത്തുകൾ, ബുക്ക്‌ മാർക്കുകൾ എന്നിവ വിദ്യാർഥികൾ എസ് എ പി ക്യാമ്പിലും, പേരൂർക്കട പോലീസ് സ്റ്റേഷനിലും സമ്മാനിക്കുകയും ചെയ്തു. SAP ക്യാമ്പിലും പോലീസ് സ്റ്റേഷനിലും നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് ഒരു ബോധവത്കരണം നേടാനുംകുട്ടികൾക്ക് ഈ അവസരം പ്രയോജനപ്പെട്ടു. SAP ക്യാമ്പിനെ കുറിച്ച് കൂടുതൽ അറിയാനും വിവിധ ഇനം തോക്കുകളും മറ്റും കുട്ടികൾക്ക് കാണുവാനും അതിന്റെ പ്രവർത്തനങ്ങൾ വ്യത്യാസങ്ങൾ ഒക്കെ മാനസിലാക്കുവാനും കുട്ടികൾക്ക് സാധിച്ചു.ഇന്നത്തെ ദിവസം പോലീസ് കാരോട് കൂടി അല്പസമയം ചിലവഴിക്കാൻ കഴിഞ്ഞത് കുട്ടികൾക്ക് ഒരു അവിസ്മരണീയ അനുഭവമായിതീർന്നു