*മാനേജരെ മർദ്ദിച്ച കേസ്; നടൻ ഉണ്ണി മുകുന്ദന് കോടതി സമൻസ്, ഒക്ടോബർ 27 ന് ഹാജരാകണം*

Report :sumesh krishnan Thiruvananthapuram

*മാനേജരെ മർദ്ദിച്ച കേസ്; നടൻ ഉണ്ണി മുകുന്ദന് കോടതി സമൻസ്, ഒക്ടോബർ 27 ന് ഹാജരാകണം*

*മാനേജരെ മർദ്ദിച്ച കേസ്; നടൻ ഉണ്ണി മുകുന്ദന് കോടതി സമൻസ്, ഒക്ടോബർ 27 ന് ഹാജരാകണം*

 *കൊച്ചി* :മുൻ മാനേജരെ മർദ്ദിച്ച കേസിൽ നടൻ ഉണ്ണി മുകുന്ദന് കോടതി സമൻസ്. കാക്കനാട് മജിസ്‌ട്രേറ്റ് കോടതിയാണ് ഒക്ടോബർ 27 ന് ഹാജരാകണമെന്ന് സമൻസ് അയച്ചിരിക്കുന്നത്. ഉണ്ണി മുകുന്ദൻ മർദിച്ചെന്ന മുൻ മാനേജർ വിപിൻ കുമാറിന്റെ പരാതിയിലാണ് സമൻസ്.

ഉണ്ണി മുകുന്ദൻ്റെ മുൻകൂർ ജാമ്യഹർജി ഈ മെയ് 31ന് എറണാകുളം ജില്ല കോടതി തീർപ്പാക്കിയിരുന്നു. ജാമ്യം കിട്ടാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്ന് പൊലീസ് അറിയിച്ചിരുന്നു. പൊലീസിന് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും അന്ന് കോടതി വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ ഹാജരാകാനായി സമൻസ് അയച്ചിരിക്കുന്നത്.

ടൊവിനോ തോമസ് ചിത്രം നരിവേട്ടയെ പ്രശംസിച്ച് വിപിൻ സമൂഹ മാധ്യമത്തിൽ പോസ്റ്റിട്ടതിന് ഉണ്ണി മുകുന്ദന്‍ പ്രകോപിതനായെന്നും തന്നെ മര്‍ദ്ദിച്ചുവെന്നും ചൂണ്ടിക്കാട്ടി വിപിന്‍ കുമാര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടർന്ന് നടനെതിരെ കേസും എടുത്തിരുന്നു.

മാർകോയ്ക്ക് ശേഷം പുതിയ പടങ്ങൾ കിട്ടാത്തതിന്‍റെ നിരാശയാണ് ഉണ്ണി മുകുന്ദനെന്നും അത് പലരോടും തീർക്കുകയാണെന്നും മാനേജർ വിപിന്‍ ആരോപണം ഉയർത്തിയിരുന്നു. പിന്നാലെ താന്‍ വിപിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും അതിന് തെളിവുണ്ടങ്കില്‍ അഭിനയം നിര്‍ത്തുമെന്നും ഉണ്ണി മുകുന്ദന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിക്കുകയും ചെയ്തിരുന്നു.