ശിവഗിരി മഠത്തിലെ വിദ്യാദേവതാ സന്നിധിയില്‍ 100 കണക്കിന് കുരുന്നുകൾആദ്യാക്ഷരം കുറിച്ചു.
റിപ്പോട്ട് :സജീവ് ഗോപാലൻ
ശിവഗിരി മഠത്തിലെ വിദ്യാദേവതാ സന്നിധിയില്‍ 100 കണക്കിന് കുരുന്നുകൾആദ്യാക്ഷരം കുറിച്ചു.
ശിവഗിരി :ശിവഗിരി യിൽ ഇന്ന് പുലര്‍ച്ചെ മുതല്‍ നൂറുകണക്കിനു കുരുന്നുകളാണ് എത്തിയത്. ശിവഗിരിയിലെത്തി ശാരദാദേവിയുടെ ചാരത്തു തങ്ങളുടെ മക്കള്‍ക്ക് വിദ്യാരംഭം നടത്തണമെന്നുളളത് ഏവരുടേയും ആഗ്രഹമായിരുന്നു ഇന്നലെ മുതല്‍ ശിവഗിരിയിലും വര്‍ക്കലയുടെ പ്രാന്തപ്രദേശങ്ങളിലും സംസ്ഥാനത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നും അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും വിദേശരാജ്യങ്ങളില്‍ നിന്നുമൊക്കെ കുഞ്ഞുങ്ങളുമായി രക്ഷിതാക്കൾ കുടുംബ സമേതം എത്തിയിരുന്നു. ശിവഗിരിയില്‍ എത്തിയവർക്ക് വേണ്ടി വിപുലമായ ഒരുക്കങ്ങള്‍ ആണ് ക്രമീകരിച്ചിരുന്നത്. വഴിപാടു കൗണ്ടറില്‍ തിരക്കൊഴിവാക്കുന്നതിനായി കൂടുതല്‍ ജീവനക്കാരെ നിയോഗിച്ചിരുന്നു. മഠം വക ബുക്ക് സ്റ്റാളിനു മുന്നില്‍ കൊടിമരത്തിനു സമീപവും തീര്‍ത്ഥാടന ഓഡിറ്റോറിയത്തിനു പിന്നിലും ശങ്കരാനന്ദ നിലയത്തിനു സമീപ പ്രദേശങ്ങളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയാൻ സൗകര്യം ഒരുക്കിയിരുന്നു.
ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി, ജനറല്‍ സെക്രട്ടറി ശുഭാംഗാനന്ദ സ്വാമി, ട്രഷറര്‍ ശാരദാനന്ദ സ്വാമി തുടങ്ങിയവര്‍ക്കൊപ്പം ട്രസ്റ്റ് ബോര്‍ഡ് അംഗങ്ങളും മറ്റു സന്യാസി ശ്രേഷ്ഠരും കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം പകര്‍ന്നു നല്‍കി. പര്‍ണ്ണശാലയിലും വൈദികമഠത്തിലും ബോധാനന്ദ സ്വാമി പീഠത്തിലും മഹാസമാധി സന്നിധിയിലും ഭക്ത ജന തിരക്ക് ഉണ്ടായിരുന്നു. ശാരദാമഠത്തിലെ വഴിപാടുകള്‍ക്ക് പ്രസാദമായി പൂജിച്ച പേന നൽകിയും കുഞ്ഞുങ്ങൾ ക്ക് മധുരം നൽകിയും കുഞ്ഞുങ്ങളെ അനുഗ്രഹിച്ചും ആണ് ശിവഗിരി യിലെ സന്യാസിവര്യൻ മാർ ഇത്തവണത്തെ വിദ്യാരഭ ചടങ്ങുകൾ നടത്തിയത്.













