പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഒമ്പത് വയ സുകാരിയുടെ കൈ മുറിച്ച് മാറ്റിയ സം ഭവത്തിൽ അടിയന്തരമായി അന്വേഷ ണം നടത്തി നടപടി സ്വീകരിക്കാൻ ആ രോഗ്യമന്ത്രി വീണാ ജോർജ്

Keralanewsmedia

പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഒമ്പത് വയ സുകാരിയുടെ കൈ മുറിച്ച് മാറ്റിയ സം ഭവത്തിൽ അടിയന്തരമായി അന്വേഷ ണം നടത്തി നടപടി സ്വീകരിക്കാൻ ആ രോഗ്യമന്ത്രി വീണാ ജോർജ്

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഒമ്പത് വയ സുകാരിയുടെ കൈ മുറിച്ച് മാറ്റിയ സം ഭവത്തിൽ അടിയന്തരമായി അന്വേഷ ണം നടത്തി നടപടി സ്വീകരിക്കാൻ ആ രോഗ്യമന്ത്രി വീണാ ജോർജ് ആരോഗ്യ വകുപ്പ് ഡയറക്ടർക്ക് നിർദേശം നൽകി.ചികിത്സാ പിഴവുണ്ടായെന്ന പരാതിയു ടെ അടിസ്ഥാനത്തിലാണ് മന്ത്രിയുടെ നിർദേശം. സംഭവത്തിൽ പ്രാഥമിക അ ന്വേഷണം പ്രഖ്യാപിച്ചതായി പാലക്കാട് ഡിഎംഒ അറിയിച്ചിരുന്നു. ഡോ. പത്മ നാഭൻ, ഡോ. കാവ്യ എന്നിവർക്കാണ് അന്വേഷണ ചുമതല.

പാലക്കാട് പല്ലശന സ്വദേശിനിയായ വി നോദിനിക്കാണ് വലതുകൈ നഷ്ടമാ യത്. കുട്ടിയുടെ നില ഗുരുതരമായ തോടെ കോഴിക്കോട് മെഡിക്കൽ കോ ളജ് ആശുപത്രിയിൽ എത്തിക്കുകയും ഇവിടെവച്ച് കൈ മുറിച്ചുമാറ്റുകയുമാ യിരുന്നു.

സെപ്റ്റംബർ 24-ന് വൈകീട്ട് വീട്ടിൽ ക ളിക്കുന്നതിനിടെയാണ് വിനോദിനിക്ക് വീണ് കൈയ്ക്ക് പരിക്കേറ്റത്. തുടർന്ന്കുടുംബം കുട്ടിയെ ആദ്യം ചിറ്റൂർ ആ ശുപത്രിയിലും പിന്നീട് പാലക്കാട് ജില്ലാ ആശുപത്രിയിലും എത്തിച്ചു.കുട്ടിയുടെ കൈയിൽ മുറിവും കൈ യ്ക്ക് പൊട്ടലും ഉണ്ടായിരുന്നു. തുടർ ന്ന് മുറിവിൽ മരുന്നുകെട്ടി അതിനുമേ ലെ പ്ലാസ്റ്ററിട്ടെന്നാണ് കുടുംബത്തിന്റെ പരാതി. കുട്ടിക്ക് വേദനയുണ്ടെന്ന് പറഞ്ഞിട്ടും കാര്യമാക്കിയില്ല. പിന്നീട് വേദ ന സഹിക്കാനാവാതെ കുട്ടിയെ വീ ണ്ടും ആശുപത്രിയിൽ എത്തിച്ചപ്പോൾ പ്ലാസ്റ്റർ അഴിച്ച് പരിശോധിച്ചു.

ഇതോടെയാണ് കൈയിലെ മുറിവ് പഴു ത്ത് വല്ലാത്ത അവസ്ഥയിലായതെന്നും പിന്നീട് കുട്ടിയെ കോഴിക്കോട് മെഡി ക്കൽ കോളജ് ആശുപത്രിയിൽ എ ത്തിച്ചതെന്നും കുടുംബം പറഞ്ഞിരുന്നു.