ദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിന് കരസേനയുടെ ആദരം
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
ദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിന് കരസേനയുടെ ആദരം
ന്യൂഡൽഹി: ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിന് കരസേനയുടെ ആദരം, ഇന്ന് ഡൽഹിയിലായിരുന്നു ചടങ്ങ് നടന്നത്.ഡൽഹിയിൽ കരസേന മേധാവി ഉപേന്ദ്ര ദ്വിവേദിയുമായി മോഹൻലാൽ കൂടിക്കാഴ്ച്ച നടത്തി. വലിയ അംഗീകാരമാണ് ലഭിച്ചതെന്ന് മോഹൻലാൽ പ്രതികരിച്ചു. 16 വർഷമായി കരസേനയുടെ ഭാഗമാണെന്നും സൈന്യത്തിനായി കൂടുതൽ സിനിമകളുണ്ടാകുമെന്നും മോഹൻലാൽ പറഞ്ഞു.പതിനാറ് വർഷമായി താൻ ഈ ബെറ്റാലിയന്റെ ഭാഗാണ്. ഇതിനിടെ തന്റെ കഴിവിന് അനുസരിച്ച് സൈന്യത്തിനും സാധാരണക്കാർക്കും വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. തങ്ങൾ ഇതേപ്പറ്റിയും മറ്റ് ചില വിഷയങ്ങളെക്കുറിച്ചും ഇന്ന് നടന്ന കൂടിക്കാഴ്ചയിൽ ചർച്ച ചെയ്. സൈന്യത്തിനായി ഇനിയും കൂടുതൽ ചിത്രങ്ങളുണ്ടാകുമെന്നും മോഹൻലാൽ പറഞ്ഞു.സെപ്തംബർ 23നാണ് മോഹൻലാൽ ദാദാ സാഹേബ് ഫാൽക്കെ പുരസ്കാരം ഏറ്റുവാങ്ങിയത്. എഴുപത്തിയൊന്നാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര വേദിയിൽ വെച്ചാണ് നടൻ ഈ പരമോന്നത ബഹുമതി ഏറ്റുവാങ്ങിയത്.ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്ക്‌കാരമാണ് മോഹൻലാലിന് ലഭിച്ചത്. ആദ്യമായാണ് ഒരു മലയാള നടന് ഫാൽക്കെ പുരസ്‌കാരം ലഭിക്കുന്നത്.
അഭിമാനകരമായ നിമിഷത്തിലാണ് നിൽക്കുന്നതെന്നായിരുന്നു പുരസ്കാരം ഏറ്റുവാങ്ങിയ ശേഷം മോഹൻലാൽ പ്രതികരിച്ചത്. മൊത്തം മലയാള സിനിമയ്ക്കുള്ള അംഗീകാരമാണിത്. ഇത്തരമൊരു നിമിഷത്തെക്കുറിച്ച് താൻ ഒരിക്കലും സ്വപ്നം കണ്ടിരുന്നില്ല. തന്റെ പുരസ്കാരം മലയാള സിനിമയ്ക്ക് സമർപ്പിക്കുന്നു. തൻ്റെ ആത്മാവിന്റെ സ്പന്ദനമാണ് സിനിമയെന്നും മോഹൻലാൽ പറഞ്ഞിരുന്നു.ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം നേടിയ മോഹൻലാലിനെ സംസ്ഥാന സർക്കാരും ആദരിച്ചിരുന്നു. ഒക്ടോബർ നാലിന് തിരുവനന്തപുരത്ത് വെച്ചായിരുന്നു ചടങ്ങുകൾ നടന്നത്. 'ലാൽ സലാം' എന്നായിരുന്നു പരിപാടിയുടെ പേര്.













