വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണം: രണ്ടാം ഘട്ട ഗതാഗത നിയന്ത്രണം
റിപ്പോർട്ട് :ബിജു കൊപ്പം
വെഞ്ഞാറമൂട് മേൽപ്പാല നിർമ്മാണം: രണ്ടാം ഘട്ട ഗതാഗത നിയന്ത്രണം
വെഞ്ഞാറമൂട് മേൽപാല നിർമ്മാണം രണ്ടാം ഘട്ട പൈലിംഗ് പ്രവൃത്തി ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് ശനിയാഴ്ച മുതലുള്ള വാഹന യാത്രാ ക്രമീകരണം താഴെ പറയുന്ന രീതിയിലായിരിക്കുമെന്ന് വെഞ്ഞാറമൂട് പോലീസ് അറിയിച്ചു.
തിരുവനന്തപുരത്തു നിന്നും കൊട്ടാരക്കര ഭാഗത്തേക്ക് വരുന്ന ഹെവി വാഹനങ്ങൾ കന്യാകുളങ്ങര ജംഗ്ഷനിൽ നിന്നും തിരിഞ്ഞു മംഗലാപുരം വഴി ആറ്റിങ്ങൽ ഭാഗത്തേക്ക് പോകേണ്ടതാണ്. തിരുവനന്തപുരം ഭാഗത്തുനിന്നും കൊട്ടാരക്കര ഭാഗത്തേക്ക് വരുന്ന കെഎസ്ആർടിസി ബസ്സുകൾ പിരപ്പൻകോട്-പാലാംകോണം വഴി നാഗരുകുഴി സ്റ്റോപ്പിൽ യാത്രക്കാരെ ഇറക്കി അമ്പലമുക്ക് വഴി പോകണം.കൊട്ടാരക്കര ഭാഗത്തുനിന്നും തിരുവനന്തപുരം ഭാഗത്തേക്ക് വരുന്ന കെഎസ്ആർടിസി ബസുകൾ വെഞ്ഞാറമൂട് പോലീസ് സ്റ്റേഷന്റെ മുൻഭാഗത്ത് കൂടെ വെഞ്ഞാറമൂട് മാർക്കറ്റ് ഭാഗത്ത് യാത്രക്കാരെ ഇറക്കി നാഗരുകുഴി പിരപ്പൻകോട് വഴി തിരുവനന്തപുരം ഭാഗത്തേക്ക് പോകണം.കൊട്ടാരക്കര ഭാഗത്തുനിന്നും വരുന്ന ഹെവി വാഹനങ്ങൾ കാരേറ്റ് ആലങ്കോട് വഴി ആറ്റിങ്ങൽ എൻ എച്ച് റോഡിലൂടെ പോകണം.













