രാത്രി ഗ്യാസ് സിലിണ്ടർ ഓഫാക്കാൻ മറന്നു, രാവിലെ ഭക്ഷണമുണ്ടാക്കാനായി സ്റ്റൗവിന് തീകൊളുത്താൻ ശ്രമിച്ചതോടെ അപകടം; നാല് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം*
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
*രാത്രി ഗ്യാസ് സിലിണ്ടർ ഓഫാക്കാൻ മറന്നു, രാവിലെ ഭക്ഷണമുണ്ടാക്കാനായി സ്റ്റൗവിന് തീകൊളുത്താൻ ശ്രമിച്ചതോടെ അപകടം; നാല് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം*
കണ്ണൂർ: കണ്ണൂർ പുതിയങ്ങാടിയിൽ ഗ്യാസ് സിലിണ്ടറിന് തീപിടിച്ചുണ്ടായ അപകടത്തിൽ നാല് പേർക്ക് പരിക്ക്. ഇതരസംസ്ഥാന തൊഴിലാളികളായ നാല് മൽസ്യത്തൊഴിലാളികൾക്കാണ് അപകടത്തിൽ പരിക്കേറ്റതെന്നാണ് വിവരം. ഇവരിൽ ഒരാളുടെ നില അതീവ ഗുരുതരമെന്നാണ് ലഭിക്കുന്ന വിവരം. വെള്ളിയാഴ്ച രാവിലെയായിരുന്നു അപകടം. പുതിയങ്ങാടിയിലെ ഇവർ താമസിക്കുന്ന ഒറ്റ മുറി വീട്ടിലെ ഗ്യാസ് സിലിണ്ടറിനാണ് തീപിടിച്ചതും അപകടമുണ്ടായതും.
ഒഡീഷ സ്വദേശികളായ നാല് പേർ താമസിക്കുന്ന ഒറ്റ മുറി വീട്ടിലാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി ഭക്ഷണം പാകം ചെയ്ത ശേഷം ഗ്യാസ് സിലിണ്ടർ ഓഫാക്കാൻ ഇവർ മറന്നിരുന്നു. ഇന്ന് രാവിലെ എഴുനേറ്റ് ഭക്ഷണമുണ്ടാക്കാനായി തൊഴിലാളികളിൽ ഒരാൾ സ്റ്റൗവിന് തീകൊളുത്താൻ ശ്രമിച്ചതോടെയായിരുന്നു തീപിടിത്തമുണ്ടായത് . പരിക്കേറ്റ നാല് പേരെയും ഉടൻ തന്നെ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. ഇവർ ചികിത്സയിൽ തുടരുകയാണ്.













