വാമനപുരത്തെ ഇളക്കിമറിച്ച് എസ്എൻഡിപി നേതൃത്വസംഗമം.

Keralanewsmedia

വാമനപുരത്തെ ഇളക്കിമറിച്ച് എസ്എൻഡിപി നേതൃത്വസംഗമം.

വാമനപുരത്തെ ഇളക്കിമറിച്ച് എസ്എൻഡിപി നേതൃത്വസംഗമം.

വെഞ്ഞാറമൂട്:

കോരി ചൊരിയുന്ന മഴയിലും ആയിരക്കണക്കിനായ ഭാരവാഹികൾ ശാഖാ സംഗമ ഭൂമിയിലേയ്ക്ക് ഒഴുകിയെത്തിയത് മലയോര മേഖലയിലെ സംഘടനാ കരുത്തിൻ്റെ നേർസാക്ഷ്യമായി. വാമനപുരം, കിളിമാനൂർ, കല്ലറ യൂണിയനുകളുടെ സംയുക്ത ശാഖാ നേതൃത്വ സംഗമം ഭാരവാഹികളുടെ നിറസാന്നിദ്ധ്യം കൊണ്ട് സമ്പന്നമായി. ആദ്യമെത്തിയ ഭാരവാഹികൾക്ക് ഓഡിറ്റോറിയത്തിനകത്ത് സ്ഥാനം ലഭിച്ചപ്പോൾ പിന്നീടെത്തിയവർക്കായി പുറത്ത് പ്രത്യേക പന്തൽ ആണ് ഒരുക്കിയിരുന്നത്.

എസ്.എൻ.ഡി.പി യോഗ നേതൃത്വത്തിൽ നടന്നു വരുന്ന ശാഖാ നേതൃത്വ സംഗമങ്ങളുടെ ഭാഗമായി നടന്ന മഹാസംഗമം ഭാരവാഹികളിൽ ആവേശം നിറച്ചു.

 കാരേറ്റ് ആർ.കെ.വി. ഓഡിറ്റോറിയത്തിൽ വച്ച് നടന്ന സംഗമത്തിൽ മൂന്ന് യൂണിയനുകളിലെ വിവിധ ശാഖായോഗങ്ങളിൽ നിന്നായി രണ്ടായിരത്തിൽ അധികം ഭാരവാഹികൾ ആണ് പങ്കെടുത്തത്.

എസ്.എൻ.ഡി.പി യോഗം ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് ഗുരുദേവ ഛായാചിത്രത്തിനു മുന്നിൽ ദീപം തെളിയിച്ച് സംഘടനാ സന്ദേശം നൽകിആരംഭിച്ച സംഗമത്തിൽ യോഗം വൈസ് പ്രസിഡൻ്റ് തുഷാർ വെള്ളാപ്പള്ളി സംഘടനാ വിശദീകരണം നൽകി. യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ അദ്ധ്യക്ഷനായി തിരിതെളിയിച്ചു.

യോഗം കൗൺസിലറും കല്ലറ യൂണിയൻ കൺവീനറുമായ .ഡി.വിപിൻരാജ് സ്വാഗതം പറഞ്ഞു. കിളിമാനൂർ യൂണിയൻ കൺവീനർ റിപ്പോർട്ട് അവതരിപ്പിച്ചു. വാമനപുരം യൂണിയൻ കൺവീനർ രജികുമാർ നന്ദി പറഞ്ഞു. യോഗം കൗൺസിലറും കല്ലറ യൂണിയൻ ചെയർമാനും പ്രോഗ്രാം കോഡിനേറ്ററുമായ പച്ചയിൽ സന്ദീപ്, വാമനപുരം യൂണിയൻ ചെയർമാൻ സിതാര രാജേന്ദ്രൻ, ചന്തു വെള്ളുമണ്ണടി, രാജേന്ദ്രൻ മൈലക്കുഴി, കണ്മണി വിഷ്ണു എന്നിവർ ആശംസ അറിയിച്ചു.യൂണിയൻ കൗൺസിലർന്മാർ വനിതാസംഘം യൂത്തമൂവ് " വിവിധ ശാഖായോഗങ്ങളിൽ നിന്നായി ശാഖാ ഭാരവാഹികൾ, പോഷക സംഘടനാ ഭാരവാഹികൾ, കുടുംബയൂണിറ്റ് ഭാരവാഹികൾ, മൈക്രോ ഫിനാൻസ് ഭാരവാഹികൾ ഉൾപ്പെടെ രണ്ടായിരത്തിലധികം നേതാക്കൾ ആണ് ആദ്യാവസാനം പങ്കെടുത്തത്.