സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പെന്‍ഷന്‍കാര്‍ക്ക് 2.82 കോടി രൂപ കൂടി അനുവദിച്ചു

Keralanewsmedia

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പെന്‍ഷന്‍കാര്‍ക്ക് 2.82 കോടി രൂപ കൂടി അനുവദിച്ചു

പ്രസിദ്ധീകരണത്തിന് 17.10.2025

കായിക മന്ത്രിയുടെ ഓഫീസ്

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പെന്‍ഷന്‍കാര്‍ക്ക് 2.82 കോടി രൂപ കൂടി അനുവദിച്ചു

തിരുവനന്തപുരം: സ്‌പോട്‌സ് കൗണ്‍സിലില്‍ നിന്നു വിരമിച്ചവരുടെ ആനുകൂല്യങ്ങള്‍ നല്‍കാനായി 2.82 കോടി രൂപ കൂടി സര്‍ക്കാര്‍ അനുവദിച്ചു. 2025 മെയ് 30 ന് ആദ്യ ഗഡുവായി 2.82 കോടി രൂപ അനുവദിച്ചതിനു പുറമെയാണിത്. ഇതോടെ ഈ വര്‍ഷം പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായി സ്‌പോര്‍ട്‌സ് കൗണ്‍സിലിന് അനുവദിച്ച തുക 5.64 കോടി രൂപയായി. 

പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ക്കായി കൗണ്‍സിലിന് അധിക ധനാനുമതിയായി അനുവദിച്ചതില്‍ ആകെ നല്‍കാനുള്ള 11.28 കോടി രൂപയുടെ 25 ശതമാനം വീതം 4 ഗഡുവായി അനുവദിക്കാനാണ് ധനവകുപ്പ് ഉത്തരവിറക്കിയിരുന്നു. അതുപ്രകാരമാണ് രണ്ടാം ഗഡു അനുവദിച്ചത്. ഈ തുക വിതരണം ചെയ്ത് തീരുന്ന മുറയ്ക്ക് അടുത്ത ഗഡു അനുവദിക്കും.