വിഴിഞ്ഞം മുതൽ മുംബൈ വരെയുള്ള 5 പോർട്ടുകൾ ഒറ്റ റോഡിൽ ബന്ധിപ്പിക്കും.

റിപ്പോർട്ട്‌ :ശ്രീജ സദാശിവൻ

വിഴിഞ്ഞം മുതൽ മുംബൈ വരെയുള്ള 5 പോർട്ടുകൾ ഒറ്റ റോഡിൽ ബന്ധിപ്പിക്കും.

വിഴിഞ്ഞം മുതൽ മുംബൈ വരെയുള്ള 5 പോർട്ടുകൾ ഒറ്റ റോഡിൽ ബന്ധിപ്പിക്കും.

 കോട്ടയം:ക്യനാകുമാരി മുതൽ

മുംബൈ വരെ നീണ്ടു കിടക്കുന്ന എൻ.എച്ച് 66 ബന്ധിപ്പിക്കുന്നത് വിഴിഞ്ഞം ഉൾപ്പടെ രാജ്യത്തെ സുപ്രധാനമായ 5 പോർട്ടുകളെ.കേരളത്തിന്റെ ഗെയിം ചേഞ്ചറാണ് എൻ.എച്ച് 66. വിഴിഞ്ഞം, വല്ലാർ പാടം, കർണാടകയിലെ ന്യൂ മാഗ്ലൂർ, ഗോവയിലെ മോർമുഗോവ, മഹാരാഷ്ട്രയിലെ ജെഎൻപിടി പോർട്ടുകളെ ബന്ധപ്പിക്കുന്ന പാതയാണിത് എന്നതാണ് ഈ രാജപാതയുടെ പ്രാധാന്യം വർധിപ്പിക്കുന്നത്.

യാത്രാ സൗകര്യം വർധിപ്പിക്കുന്നതിനൊപ്പം വിനോദ സഞ്ചാര മേഖലയിൽ ഉൾപ്പെടെ ഇതു വലിയ മാറ്റം കൊണ്ടുവന്നേക്കും.

മുംബൈയിൽ നിന്നു ഗോവയിലേക്കുള്ള യാത്രാസമയം പത്തു മണിക്കൂറിൽനിന്ന് 5-6 ആറ് മണിക്കൂറായി കുറയ്ക്കാൻ എൻ.എച്ച് 66 വികസനത്തിനു സാധിച്ചിരുന്നു.കേരളം ഉൾപ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന എൻഎച്ച് 66ന് ആകെ 1611 കിലോമീറ്റർ ദൈർഘ്യമാണുള്ളത്. ഇതിൽ 643 കിലോമീറ്ററും കടന്നുപോകുന്നതു കേരളത്തിലൂടെയാണ്.

അടിസ്ഥാന സൗകര്യ വികസനത്തിനു പുറമെ വണിജ്യം, വ്യവസായം, ടൂറിസം മേഖലകളിലെ കുതിപ്പിനും എൻ.എച്ച് വികസനം വഴിതെളിക്കും.

വിഴിഞ്ഞം ഉൾപ്പെടെ 5 തുറമുഖങ്ങളെ ബന്ധിപ്പിക്കുന്ന ദേശീയപാത ഷിപ്പിംഗ്, ചരക്കുനീക്കം എന്നിവയിലും വൻ നേട്ടമായി മാറും.

2026 ജനുവരിയിൽ പൂർത്തിയായ റീച്ചുകൾ ഉടൻ ഉദ്ഘാടനം ചെയ്യും.മേജർ തുറമുഖങ്ങളായ വിഴിഞ്ഞം, കൊച്ചി അന്താരാഷ്ട്ര കണ്ടെയ്നർ ടെർമിനലുകൾ, അന്താരാഷ്ട്ര എന്നിവ വിമാനത്താവളങ്ങൾ ദേശീയപാത 66മായി ബന്ധപ്പെടുന്നു.

കൊല്ലം, കോഴിക്കോട്, കണ്ണൂർ ചെറുകിട തുറമുഖങ്ങളും പാതയുടെ സമീപത്താണ്. വിഴിഞ്ഞം, കൊച്ചി തുറമുഖങ്ങളിൽ കൂറ്റൻ കപ്പലുകളിലെത്തുന്ന കണ്ടെയ്നറുകൾ അതിവേഗം ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കാം.

ചെറുകിട തുറമുഖങ്ങൾ വഴിയുള്ള ചരക്കു നീക്കത്തിനും കുതിപ്പാകും.

കൊച്ചി - ബംഗളൂരു വ്യവസായ ഇടനാഴിയുമായി ബന്ധിക്കുന്നതാണു ദേശീയപാത 66. കൊച്ചി ഇടപ്പള്ളിമുതൽ വാളയാർ വരെ എൻ.എച്ച് 544ലാണ് വ്യവസായ ഇടനാഴി സ്ഥാപിക്കുന്നത്.

ഈ ഭാഗത്തെ സംരംഭങ്ങൾക്കും ദേശീയപാത 66 കുതിപ്പാകും. പ്രത്യേകിച്ച് എറണാകുളം, തൃശൂർ ജില്ലകളിൽ. കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം ഐ.ടി പാർക്കുകൾക്കും പാത നേട്ടമാകും.

ദേശീയപാതകളുടെ സാമീപ്യം, ടൂറിസം, ആരോഗ്യം, റിയൽ എസ്റ്റേറ്റ്, വ്യവസായം, ലോജിസ്റ്റിക്സ് മേഖലകൾക്കും നേട്ടമാകും.

45 മീറ്ററിൽ ആറുവരിപ്പാതയായി വികസിപ്പിച്ച ദേശീയപാത തുറക്കുന്നത് എം.സി റോഡിന്റെ വാഹന ബാഹുല്യം വലിയ തോതിൽകുറയ്ക്കാൻ സഹായിക്കും.

എം.സി. റോഡിനു നിലവിലെ വാഹനതിരക്കു താങ്ങാനുള്ള ശേഷിയില്ല. ഇതോടൊപ്പം കണ്ടെയ്നർ ലോറികളും മറ്റു ഭാര വാഹനങ്ങളും കൂടി എം.സി റോഡിലേക്കു പ്രവേശിക്കുന്നതോടെ ചെറുവാഹനങ്ങൾക്കു ദുരിതമാണ്. ദിവസേനയെന്നോണമാണ് ഇവിടെ അപകടങ്ങൾ സംഭവിക്കുന്നത്. അവധി ദിവസങ്ങളിൽ തിരക്ക് ഇരട്ടിയാകും.

കാസർകോട് മുതൽ തിരുവനന്തപുരം വരെ ആറുവരിപ്പാതയായി വികസിപ്പിച്ച ദേശീയപാത ജനുവരിയിൽ യാഥാർഥ്യമാകുന്നതോടെ എം.സി. റോഡിലെ തിരക്കിനു ഒരു പരിഹാരമാകും.കണ്ടെയ്നർ ലോറികൾ ഉൾപ്പടെയുള്ള ഭാരവാഹനങ്ങൾ ദേശീയ പാതയിലൂടെ പോയാൽ തന്നെ എം.സി. റോഡിലെ തിരക്കും അപകടങ്ങളും ഒരു പരിധിവരെ കുറയ്ക്കാൻ സാധിക്കുമെന്നും വിലയിരുത്തപ്പെടുന്നു.

ഫലത്തിൽ കേന്ദ്രസർക്കാർ കേരള ജനതയ്ക്ക് നൽകിയ വലിയ സംഭാവനയാണ് എൻഎച്ച് 66. ഇതിലൂടെ കേരളം വികസനത്തിന്റെ കാര്യത്തിൽ വൻ കുതിപ്പിന് വകവയ്ക്കും.