ശിവഗിരി തീര്‍ത്ഥാടനം : പദയാത്രകള്‍ക്ക് തയ്യാറെടുപ്പായി, ശിവഗിരിയില്‍ രജിസ്റ്റര്‍ ചെയ്യണം.

Keralanewsmedia

ശിവഗിരി തീര്‍ത്ഥാടനം : പദയാത്രകള്‍ക്ക് തയ്യാറെടുപ്പായി, ശിവഗിരിയില്‍ രജിസ്റ്റര്‍ ചെയ്യണം.

ശിവഗിരി തീര്‍ത്ഥാടനം : പദയാത്രകള്‍ക്ക് തയ്യാറെടുപ്പായി, ശിവഗിരിയില്‍ രജിസ്റ്റര്‍ ചെയ്യണം.

ശിവഗിരി : 93 മത് ശിവഗിരി തീര്‍ത്ഥാടനത്തിന്‍റെ ഭാഗമായി ശിവഗിരിയിലേക്കുള്ള തീര്‍ത്ഥാടന പദയാത്രകള്‍ക്ക് നാടാകെ തയ്യാറെടുപ്പുകളായി. സംസ്ഥാനത്തെ എല്ലാ ജില്ലകളില്‍ നിന്നും പദയാത്രകള്‍ ഉണ്ടാകും. പദയാത്രകള്‍ മുന്‍കൂട്ടി ശിവഗിരി മഠത്തില്‍ തീര്‍ത്ഥാടക കമ്മിറ്റി ഓഫീസില്‍ രജിസ്റ്റര്‍ ചെയ്യണമെന്ന് തീര്‍ത്ഥാടന കമ്മിറ്റി സെക്രട്ടറി സ്വാമി ശാരദാനന്ദ അറിയിച്ചു. 9074316042

.............................................................................................................................................................................................................................................................

ശിവഗിരി : കഥാപ്രസംഗകല ഉള്‍പ്പെടെ എല്ലാ കലകളേയും ശ്രീനാരായണ ഗുരുദേവന്‍ പ്രോത്സാഹിപ്പിച്ചിരുന്നു എന്ന് ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി പറഞ്ഞു. കഥാപ്രസംഗകല ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി ഒരു വര്‍ഷക്കാലം ശിവഗിരി മഠത്തില്‍ നടത്തുന്ന ആഘോഷങ്ങളുടെ ഒക്ടോബര്‍ മാസ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു സ്വാമി. ഗുരുദേവന്‍റെ അനുഗ്രഹത്തോടെ കഥാപ്രസംഗരംഗത്ത് നിലയുറപ്പിച്ച സത്യദേവനെ തുടക്കത്തില്‍ കുമാരനാശാനുമായും പിന്നാലെ ഡോക്ടര്‍ പല്‍പ്പു , പണ്ഡിറ്റ് കറുപ്പന്‍ എന്നിവരുമായി ബന്ധപ്പെടുത്തി ഹരികഥാരംഗത്ത് നിന്നും കഥാപ്രസംഗ മേഖലയില്‍ എത്തിച്ചത് ഗുരുദേവന്‍ ആയിരുന്നു. സാമൂഹിക പരിവര്‍ത്തനത്തിന് വലിയ സംഭാവന നല്‍കിയ കഥാപ്രസംഗ കലയെ പ്രോത്സാഹിപ്പിക്കാന്‍ സമസ്ത മേഖലകളും തയ്യാറാകണമെന്നും ശിവഗിരി മഠം എക്കാലവും വര്‍ദ്ധിച്ചതോതിലുള്ള പിന്തുണ നല്‍കുമെന്നും സച്ചിദാനന്ദ സ്വാമി തുടര്‍ന്ന് പറഞ്ഞു. ശിവഗിരി മഠം പി.ആര്‍.ഒ ഇ.എം. സോമനാഥന്‍ അധ്യക്ഷത വഹിച്ചു. കാഥികന്‍ ജോസ് കല്ലട കൊല്ലം ബാബു അനുസ്മരണം നടത്തി. കേരള യൂണിവേഴ്സിറ്റി റാങ്ക് ജേതാവ് ശരണ്‍ തമ്പി ബാല്യകാലസഖി കഥാപ്രസംഗം അവതരിപ്പിച്ചു. ഷോണി ജി ചിറവിള, അഡ്വ.സജിനാഥ്, കവി ശിവരാജന്‍ , ജി .മനോഹരന്‍, അജയകുമാര്‍.എസ്. കരുനാഗപ്പള്ളി തുടങ്ങിയവര്‍ പ്രസംഗിച്ചു.

photo_2025-10-31_11-51-59.jpg

ചിത്രം : ശിവഗിരി മഠത്തില്‍ കഥാപ്രസംഗ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച സമ്മേളനം ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് പ്രസിഡന്‍റ് സച്ചിദാനന്ദ സ്വാമി ഉദ്ഘാടനം ചെയ്തപ്പോള്‍.