തൃശൂരിലേക്കല്ല, കൊച്ചി മെട്രോ കോയമ്പത്തൂർ വരെ നീട്ടണം. 2019ൽ പറഞ്ഞതും അതുതന്നെ'. വികസിത് ഭാരത് എന്ന സങ്കൽപ്പം യാഥാർഥ്യമാക്കാൻ ഇതെല്ലാം വേഗത്തിൽ പരിഗണിക്കണം: സുരേഷ് ഗോപി
Keralanewsmedia
തൃശൂരിലേക്കല്ല, കൊച്ചി മെട്രോ കോയമ്പത്തൂർ വരെ നീട്ടണം. 2019ൽ പറഞ്ഞതും അതുതന്നെ'. വികസിത് ഭാരത് എന്ന സങ്കൽപ്പം യാഥാർഥ്യമാക്കാൻ ഇതെല്ലാം വേഗത്തിൽ പരിഗണിക്കണം: സുരേഷ് ഗോപി
കൊച്ചിയുടെ സാധ്യതകൾ
മെച്ചപ്പെടണമെങ്കിൽ കൊച്ചി മെട്രോ കോയമ്പത്തൂർ വരെ നീട്ടണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി.ഇന്ത്യയുടെ വാണിജ്യ കേന്ദ്രമായ മുംബൈ പോലെ കേരളത്തിന്റെ വാണിജ്യ നഗരമായ കൊച്ചി വളരണമെങ്കിൽ രണ്ടു പ്രമുഖ സിറ്റികളെ ബന്ധിപ്പിച്ച് കണക്ടിവിറ്റി വരണമെന്നും സുരേഷ് ഗോപി മാധ്യമങ്ങളോട് പറഞ്ഞു.
'2019ൽ ഞാൻ പറഞ്ഞത് അങ്ങനെ തന്നെയാണ്. തൃശൂരിലേക്കുള്ള മെട്രോയല്ല. ഞാൻ പറഞ്ഞിട്ടുള്ളത് കോയമ്പത്തൂരിലേക്കുള്ള എക്സ്റ്റൻഷൻ ആണ്. അത് പാലിയേക്കര എന്നെ പറഞ്ഞിട്ടുള്ളൂ. തൃശൂർക്കാർക്ക് വേണ്ടിയല്ല.
ഒരു കോമേഴ്സ്യൽ കോറിഡോർ എന്ന് പറയുന്നത് രണ്ടു കോമേഴ്സ്യൽ സിറ്റി കളെ ബന്ധിപ്പിച്ചു കൊണ്ടുള്ളതാണ്.രണ്ടിൽ ഏതാണ് വലുത് എന്ന് ഇപ്പോഴും പറയാൻ കഴിയില്ല. ഇന്ത്യയുടെ വാണിജ്യ കേന്ദ്രമായ മുംബൈ പോലെ കേരളത്തിന്റെ വാണിജ്യ നഗരമായ കൊച്ചി വളരണമെങ്കിൽ രണ്ടു പ്രമുഖ സിറ്റികളെ ബന്ധിപ്പിച്ച് കണക്‌ടിവിറ്റി വരണം.
കൊച്ചിക്ക് ഒരു വിസിബിലിറ്റി വരണമെങ്കിൽ രണ്ടു ട്വിൻ കോമേഴ്സ്യൽ സിറ്റികളുടെ കണക്ടിവിറ്റി അത്യാവശ്യമാണ്.
കുട്ടികളുടെ ഭാവിക്ക് ഗുണകരമാണ്. പുതിയ കേരളത്തിന് ഏറെ ഗുണം ചെയ്യും. വികസിത് ഭാരത് എന്ന സങ്കൽപ്പം യാഥാർഥ്യമാക്കാൻഇതെല്ലാം വേഗത്തിൽ പരിഗണിക്കപ്പെടേണ്ട കാര്യങ്ങളാണ്'-സുരേഷ് ഗോപി പറഞ്ഞു.
കൊച്ചി മെട്രോയുടെ വരുമാനം വർധിപ്പിക്കാൻ ഇത് സഹായകമാകും. ഇന്ത്യയിലെ തന്നെ ഏറ്റവും വരുമാനം ലഭിക്കുന്ന സർവീസാക്കി മാറ്റാൻ കഴിയും. നിലവിൽ കണക്ടിവിറ്റി പ്രശ്നമാണ്.
ഫ്ലൈറ്റ് കൊണ്ട് മാത്രം ഇതിന് പരിഹാരമാകില്ല.
വിമാനത്താവളത്തിലേക്ക് മാത്രമായിപകുതി ദൂരം ഓടേണ്ടി വരില്ലേ. കൊച്ചി മെട്രോ കോയമ്പത്തൂർ വരെ നീട്ടിയാൽ വായുമലിനീകരണം കുറയ്ക്കാനും സാധിക്കും. കൂടുതൽ വന്ദേഭാരത് ട്രെയിനുകൾ വരും. എന്നാൽ പാത ഇരട്ടിപ്പിക്കാതെ ഒന്നും നടക്കില്ല.
കേരളത്തിലെ 700 കിലോമീറ്ററിൽ നാലു ലൈൻ സാധ്യമായാൽ കൂടുതൽ ട്രെയിനുകൾ വരും. എന്നാൽ പാത ഇരട്ടിപ്പിക്കാതെ പുതിയ ട്രെയിൻ ചോദിക്കാൻ കഴിയില്ലെന്നും സുരേഷ് ഗോപി പറഞ്ഞു.













