മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് 20 വര്‍ഷമായി.
Keralanewsmedia
മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ നമ്മെ വിട്ടുപിരിഞ്ഞിട്ട് 20 വര്‍ഷമായി.
അന്താരാഷ്ട്ര തലങ്ങളില്‍ ഇന്ത്യയുടെ അഭിമാനം ഉയര്‍ത്തിപ്പിടിച്ച നയതന്ത്രജ്ഞനായിരുന്ന കെ.ആര്‍. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പാര്‍ലമെന്റിലേയ്ക്ക് മത്സരിച്ച് വിജയശ്രീലാളിതനാവുകയും തുടര്‍ന്ന് കേന്ദ്രമന്തിസ്ഥാനം ഏറ്റെടുക്കുകയും ചെയ്തു.
തന്റെ കര്‍മ്മനിരതമായ പ്രവര്‍ത്തനം കൊണ്ടും വ്യക്തിമാഹാത്മ്യം കൊണ്ടും ജനസമ്മതനായ ഭരണാധികാരിയായിമാറിയ അദ്ദേഹം പിന്നീട് ഉപരാഷ്ട്രപതിയും രാഷ്ട്രപതിയുമായി.
ഭരണഘടനാ തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതില്‍ അതീവജാഗ്രതപാലിച്ച അദ്ദേഹത്തെ ലോകമെമ്പാടുമുള്ള ജനാധിപത്യ വിശ്വസികള്‍ തികഞ്ഞ മതിപ്പോടുകൂടിയാണ് വിലയിരുത്തുന്നത്.
പ്രിയപ്പെട്ട കെ.ആറുമായി അടുത്ത സ്‌നേഹബന്ധമാണ് എനിക്കുണ്ടായിരുന്നത്.
രാഷ്ട്രപതിയായിരുന്ന അദ്ദേഹത്തിന്റെ നേപ്പാള്‍ സന്ദര്‍ശനസംഘത്തില്‍ അംഗമായി കൂടെപോയതും അവിടെ അന്തര്‍ദേശീയ മാധ്യമപ്രവര്‍ത്തകരോട് ഇന്ത്യന്‍ നയസമീപനങ്ങളെക്കുറിച്ച് ആധികാരികമായി അദ്ദേഹം വിശദീകരിച്ചതും അതെല്ലാം അവര്‍ ഉള്‍ക്കൊണ്ടതും ഇന്നും മനസ്സില്‍ തെളിഞ്ഞുനില്‍ക്കുന്നു.
ആലപ്പുഴ നെഹുറുട്രോഫി വള്ളംകളിയില്‍ പങ്കെടുക്കുന്നതിന് എന്റെ ക്ഷണം കൈയ്യോടെ സ്വീകരിച്ച് എത്തിച്ചേര്‍ന്നതെല്ലാം ഊഷ്മളമായ അനുഭവമായിരുന്നു.
അളവറ്റ സ്‌നേഹവും വാത്സല്യവും പകര്‍ന്നുതന്ന അഭിവന്ദ്യനായ കെ.ആറിന്റെ അതീവതിളക്കമുള്ള ഓര്‍മ്മകള്‍ക്കുമുന്നില്‍ സ്‌നേഹാദരങ്ങള്‍ അര്‍പ്പിക്കുന്നു.













