കാറുണ്ടെന്നു കരുതി ജനങ്ങളുടെ നെഞ്ചത്തേക്ക് ഓടിച്ചു കയറ്റണോ. അമിത വേഗത്തിൽ കാറോടിച്ചു യുവാക്കളുടെ പരാക്രമം പതിവാകുന്നു. ലഹരി ഉപയോഗിച്ചു വാഹനമോടിക്കുന്നവരിൽ കോട്ടയം മുൻപന്തിയിൽ
റിപ്പോർട്ട് :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
കാറുണ്ടെന്നു കരുതി ജനങ്ങളുടെ നെഞ്ചത്തേക്ക് ഓടിച്ചു കയറ്റണോ. അമിത വേഗത്തിൽ കാറോടിച്ചു യുവാക്കളുടെ പരാക്രമം പതിവാകുന്നു. ലഹരി ഉപയോഗിച്ചു വാഹനമോടിക്കുന്നവരിൽ കോട്ടയം മുൻപന്തിയിൽ
കോട്ടയം: കാറുണ്ടെന്നു കരുതിജനങ്ങളുടെ നെഞ്ചത്തേക്ക് ഓടിച്ചു കയറ്റണോ.. അമിതവേഗത്തിൽ കാറോടിച്ചു യുവാക്കൾ നടത്തുന്ന പരാക്രമങ്ങൾ കോട്ടയത്ത് ആവർത്തിക്കുകയാണ്.ഭരണങ്ങാനം തലപ്പുലത്ത് അമിത വേഗതയിലെത്തി തെള്ളിയാമറ്റം ഭാഗത്ത് പാർക്ക് ചെയ്‌തിരുന്ന വാഹനങ്ങളിൽ ഇടിപ്പിച്ചു കടന്നു കളഞ്ഞ യുവാവിനെ പ്രദേശവാസികൾ പിന്തുടർന്നു പിടികൂടി പോലീസിൽ ഏൽപ്പിച്ചു.
മേലുകാവ് സ്വദേശി ജോവാൻ (20) ആണു പിടിയിലായത്. ഇന്നലെ രാത്രി പതിനൊന്നു മണിയോടെ വീട്ടിപ്പറമ്പ് ഭാഗത്തുനിന്നും അമിത വേഗതയിലെത്തിയ കാറാണ് ഇലക്ഷനുമായി ബന്ധപ്പെട്ട മീറ്റിങ് കഴിഞ്ഞിറങ്ങിയ പ്രദേശവാസികളുടെ ഇടയിലേക്ക് ഓടിച്ചു കയറ്റിയത്. ആളുകൾ ഓടിമാറിയത്തിനാൽ ഒഴിവായത് വൻ ദുരന്തമാണ്..
സമീപത്തായി പാർക്ക് ചെയ്‌ിരുന്ന മറ്റൊരു കാറിൽ ഇടിച്ചു തകർന്നിട്ടും വാഹനം നിർത്താതെ പോയ ജോവാനെ പ്രദേശവാസികൾ പിന്തുടർന്ന് പിടികൂടി ഈരാറ്റുപേട്ട പോലീസിൽ ഏൽപ്പിക്കുകയായിരുന്നു.ഏതാനും ദിവസങ്ങൾക്കു മുൻപാണു പാലായിൽ അമിത വേഗത്തിൽ എത്തിയ കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു യാത്രക്കാരി തെറിച്ചു റോഡിലേക്കു വീണിരുന്നു.
ഇവരുടെ മുകളിലേക്കു ഓട്ടോറിക്ഷ വീണു ഗുരുതരമായി പരുക്കേൽക്കുകയും ചെയ്‌തിരുന്നു. സംഭവ സ്ഥലത്തു നിന്നു രക്ഷപെട്ട കാർ ഓടിച്ച ജോർജ്കുട്ടി എന്നയാൾ പോലീസിനു മുന്നിൽ ഡമ്മി ഡ്രൈവറെ ഇറക്കി രക്ഷപെടാൻ ശ്രമിച്ചിരുന്നു. പോലീസ് വിശദമായ അന്വേഷണം നടത്തിയതോടെയാണ് ആൾമാറാട്ടം പുറത്തായത്.ഏതാനും മാസങ്ങൾക്കു മുൻപാണ് പാലായിൽ അധ്യാപക വിദ്യാർഥി അമിത വേഗത്തിൽ ഓടിച്ച കാർ സ്കൂട്ടറുകളിൽ ഇടിച്ചു സ്കൂൾ കുട്ടിയും അമ്മയും ഉൾപ്പടെ മൂന്നു പേർ മരിച്ചത്.
സി.എം.എസ്. കോളജ് വിദ്യാർഥി മദ്യപിച്ചു വാഹനമോടിച്ചു നിരവധി വാഹനങ്ങളിൽ ഇടിച്ചു അപകടം ഉണ്ടാക്കിയിരുന്നു.
കാഞ്ഞിരപ്പള്ളിയിലും മുണ്ടക്കയത്തും ഈരാറ്റുപേട്ടയിലും സമാന രീതിയിൽ വാഹനം ഓടിച്ച യുവാക്കൾ പിടിയിലായിരുന്നു.ലഹരി ഉപയോഗിച്ചായിരുന്നു യുവാക്കളുടെ പരാക്രമം.
അതേസമയം മദ്യമല്ലാതെ മറ്റു ലഹരി പദാർഥങ്ങൾ ഉപയോഗിച്ചുള്ള ഡ്രൈവിങ് തടയാനോ പരിശോധിക്കാനോ പോലീസിനു വേണ്ടത്ര സംവിധാനങ്ങളില്ലെന്ന പരാതിയുണ്ട്.
കഞ്ചാവ് അടക്കമുള്ള എല്ലാ ലഹരിയും പരിശോധന നടത്താൻ ഉപയോഗിക്കുന്ന ആൽക്കോ വാൻ പോലുള്ള സംവിധാനങ്ങൾ ഭൂരിഭാഗം ജില്ലകളിലും അനുവദിച്ചിട്ടില്ല. ഇത്തരം സംവിധാനങ്ങൾ അതിവേഗം നടപ്പാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.













