കുവൈറ്റിലെ ഇന്ത്യൻ കമ്പനി പ്രതിനിധികളുമായി അംബാസഡർ പരമിതാ ത്രിപാഠി കൂടിക്കാഴ്ച നടത്തി 

Keralanewsmedia

കുവൈറ്റിലെ ഇന്ത്യൻ കമ്പനി പ്രതിനിധികളുമായി അംബാസഡർ പരമിതാ ത്രിപാഠി കൂടിക്കാഴ്ച നടത്തി 

കുവൈറ്റിലെ ഇന്ത്യൻ കമ്പനി പ്രതിനിധികളുമായി അംബാസഡർ പരമിതാ ത്രിപാഠി കൂടിക്കാഴ്ച നടത്തി 

കുവൈറ്റ് സിറ്റി: കുവൈറ്റിലെ മുൻനിര ഇന്ത്യൻ കമ്പനികളുടെ പ്രതിനിധികളുമായി ഇന്ത്യൻ അംബാസഡർ പരമിതാ ത്രിപാഠി സംവാദാത്മകമായ കൂടിക്കാഴ്ച നടത്തി.ഇന്ത്യയുടെ സാമ്പത്തിക, വാണിജ്യ രംഗത്തെ വളർച്ചയ്ക്ക് ഇന്ത്യൻ കമ്പനികൾ നൽകുന്ന സംഭാവനകൾ വിലമതിക്കാനാവാത്തതാണെന്ന് അംബാസഡർ കൂടിക്കാഴ്‌ചയിൽ എടുത്തു പറഞ്ഞു.ഈ കമ്പനികളുടെ പ്രവർത്തനങ്ങൾ ഇന്ത്യയുടെ സ്വാധീനം വർദ്ധിപ്പിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നതായും ഇന്ത്യൻ കമ്പനികളുടെ എല്ലാ പുതിയ സംരംഭങ്ങൾക്കും ഭാവി വികസന പദ്ധതികൾക്കും എംബസിയുടെ പൂർണ്ണ പിന്തുണ ഉണ്ടാകുമെന്നും അംബാസഡർ ഉറപ്പുനൽകി.