പത്താം ക്ലാസ് വിദ്യാർഥി മെട്രോ സ്റ്റേഷനിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവം: ഹെഡ്‌മാസ്റ്ററെയും മൂന്ന് അധ്യാപകരെയും സസ്പെൻഡ് ചെയ്തു. മകനെ മാനസികമായി വേട്ടയാടിയെന്ന് കുട്ടിയുടെ പിതാവ്

റിപ്പോർട്ട്‌ :ബിജു കൊപ്പം

പത്താം ക്ലാസ് വിദ്യാർഥി മെട്രോ സ്റ്റേഷനിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത സംഭവം:  ഹെഡ്‌മാസ്റ്ററെയും മൂന്ന് അധ്യാപകരെയും സസ്പെൻഡ് ചെയ്തു.  മകനെ മാനസികമായി  വേട്ടയാടിയെന്ന് കുട്ടിയുടെ പിതാവ്

ന്യൂഡൽഹി: ഡൽഹിയിലെ സെന്റ്

കൊളംബസ് സ്കൂ‌ളിലെ പത്താം ക്ലാസ് വിദ്യാർഥി മെട്രോ സ്റ്റേഷനിൽ നിന്ന് ചാടി ആത്മഹത്യ ചെയ്‌ സംഭവത്തിൽ ഹെഡ്‌മാസ്റ്ററെയും മൂന്ന് അധ്യാപകരെയും സസ്പെൻഡ് ചെയ്തു.കഴിഞ്ഞ ദിവസമാണ് പതിനാറുകാരനായ വിദ്യാർഥി ജീവനൊടുക്കിയത്.

തന്റെ മരണത്തിന് ഉത്തരവാദികൾ അധ്യാപകരാണെന്ന് ആരോപിച്ച് വിദ്യാർഥി ആത്മഹത്യാക്കുറിപ്പ് എഴുതിയതിന് ശേഷമായിരുന്നു ജീവനൊടുക്കിയത്.

മകനെ മാനസികമായി പീഡിപ്പിച്ച് ആത്മഹത്യയിലേക്ക് തള്ളിവിട്ടുവെന്ന് ആരോപിച്ച് കുട്ടിയുടെ പിതാവ് മൂന്ന് അധ്യാപകർക്കും ഹെഡ്മാസ്റ്റർക്കുമെതിരെ പരാതിനൽകിയിരുന്നു.

ചൊവ്വാഴ്ച രാവിലെ 7.15ന് പതിവുപോലെ സ്‌കൂളിലേക്ക് പോയ 16 വയസ്സുകാരനെ ഉച്ചയ്ക്ക് 2.45-ഓടെയാണ് രാജേന്ദ്ര പ്ലേസ് മെട്രോ സ്റ്റേഷന് സമീപം പരിക്കേറ്റ നിലയിൽ കണ്ടെത്തിയത്.വിവരം ലഭിച്ച പിതാവ് ഉടൻ തന്നെ കുട്ടിയെ ബിഎൽ കപൂർ ആശുപത്രിയിൽ എത്തിക്കാൻ ആവശ്യപ്പെട്ടു. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു