*തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ നിന്ന് രാഹുൽ മാങ്കൂട്ടം മാറി നൽക്കണമെന്ന് കോൺഗ്രസിൽ പ്രാഥമിക ധാരണ*  

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

*തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ നിന്ന് രാഹുൽ മാങ്കൂട്ടം മാറി നൽക്കണമെന്ന് കോൺഗ്രസിൽ പ്രാഥമിക ധാരണ*  

*തിരഞ്ഞെടുപ്പു പ്രവർത്തനങ്ങളിൽ നിന്ന് രാഹുൽ മാങ്കൂട്ടം മാറി നൽക്കണമെന്ന് കോൺഗ്രസിൽ പ്രാഥമിക ധാരണ*  

 *കൊച്ചി :* തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ നിന്നും പാർട്ടി വേദികളിൽ നിന്നും യൂത്ത് കോൺഗ്രസ് മുൻ അദ്ധ്യക്ഷനും പാലക്കാട് എം.എൽ.എയുമായ രാഹുൽ മാങ്കൂട്ടം മാറി നിൽക്കണമെന്ന് കോൺഗ്രസിൽ പ്രാഥമിക ധാരണ രൂപപ്പെട്ടതായി സൂചന.രാഹുൽ പ്രചാരണത്തിൽ നിന്നും മാറി നിൽക്കണമെന്ന് ഇന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ എം.പിയുമായ കെ.മുരളീധരൻ ആവശ്യപ്പെട്ടിരുന്നു. പാർട്ടിയിലെ പലരുടെയും അഭിപ്രായം അദ്ദേഹം പുറത്ത് പറഞ്ഞുവെന്നതാണ് ലഭിക്കുന്ന വിവരം.

തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുമ്പോൾ ഇത്തരം പ്രചാരണങ്ങളിൽ നിന്നും കോൺഗ്രസ് മാറി നൽക്കണമെന്ന് യു.ഡി.എഫിലെ കക്ഷി നേതാക്കളും കോൺഗ്രസ് നേതൃത്വത്തോട് അനൗദ്യോഗിക ആശയവിനിമയത്തിൽ വ്യക്തമാക്കിയതായാണ് സൂചനകളുള്ളത്. തദ്ദേശത്തിരഞ്ഞെടുപ്പിന് വളരെ മുമ്പ് തന്നെ രാഹുലിനെതിരായി പെൺകുട്ടിയുടെ ആദ്യ ഓഡിയോ പുറത്ത് വന്നിരുന്നു. അത് അന്ന് ചർച്ച ചെയ്യപ്പെടുകയും വിവാദമാവുകയും ചെയ്തിരുന്നു. 

യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷ സ്ഥാനത്ത് നിന്നും പാർലമെന്ററി പാർട്ടിയിൽ നിന്നും രാഹുലിനെ നീക്കം ചെയ്താണ് കോൺഗ്രസ് ഇതിന് മറുപടി പറഞ്ഞത്. തുടർന്ന് കഴിഞ്ഞ ദിവസമാണ് രണ്ടാമത്തെ ഓഡിയോയും   ചാറ്റിന്റെ ചില സ്‌ക്രീൻ ഷോട്ടുകളും പുറത്ത് വരുന്നത്. ഇതോടെ രാഹുലിനെതിരെ ആരോപണങ്ങളുമായി സി.പി.ഐ എം രംഗത്ത് വരികയും ചെയ്തിരുന്നു. തനിക്കെതിരായ ആരോപണങ്ങളും പാർട്ടി നടപടിക്കും ശേഷം ഇക്കഴിഞ്ഞയിടെയാണ് രാഹുൽ പാലക്കാട് മണ്ഡലത്തിൽ സജീവമാകാൻ തുടങ്ങിയത്.