ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിനെ രണ്ട് ദിവസത്തെ SIT കസ്റ്റഡിയിൽ വിട്ടു

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിനെ രണ്ട് ദിവസത്തെ SIT കസ്റ്റഡിയിൽ വിട്ടു

ശബരിമല സ്വർണക്കൊള്ള കേസ്; എ പത്മകുമാറിനെ രണ്ട് ദിവസത്തെ SIT കസ്റ്റഡിയിൽ വിട്ടു

 തിരുവനന്തപുരം : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും സി.പി.എം പത്തനംതിട്ട ജില്ലാ കമ്മറ്റിയംഗവുമായ എ.പത്മകുമാറിനെ എസ്.ഐ.ടി കസ്റ്റഡയിൽ വിട്ട് കോടതി.പരിചയം എന്നീ വിവരങ്ങൾ അറിയുന്നതിനായാണ് തന്ത്രിമാരായ കണ്ഠര് രാജീവരെയും മോഹനരെയും പ്രത്യേക അന്വേഷണ സംഘം വിളിച്ചു വരുത്തിയത്.

ഉണ്ണികൃഷ്ണൻ പോറ്റിയെ തന്ത്രിമാർക്കൊപ്പം കണ്ടിട്ടുണ്ടെന്നും സൗഹൃദമുണ്ടെന്നും അന്വേഷണ സംഘത്തിന് നേരത്തെ മൊഴി ലഭിച്ചിരുന്നു.

എന്നാൽ ശബരിമലയോട് അടുത്തിടപഴകുന്ന ആളെന്നതിനാൽ സൗഹൃദമുണ്ടായിരുന്നുവെന്നും പക്ഷേ സാമ്പത്തിക ഇടപാടുകളില്ലെന്നും ഇരുവരും അന്വേഷണ സംഘത്തിന് മൊഴി നൽകി.

താന്ത്രിക വിധി പ്രകാരമുള്ള കാര്യങ്ങളേ ചെയ്തിട്ടുള്ളൂവെന്നും തീരുമാനങ്ങൾക്ക് ദൈവഹിതംനോക്കി അനുമതി നൽകുക മാത്രമാണ് തൻ്റെ ജോലിയെന്നും രാജീവര് മറുപടി നൽകി.

എല്ലാ സ്ഥാവര ജംഗമ വസ്തുക്കളുടെയും അവകാശി ദേവസ്വം ബോർഡാണെന്നും തന്ത്രിമാരുടെ മൊഴിയിലുണ്ട്.