'ശബരിമലയിൽ സ്പോട്ട് ബുക്കിങ് പരിധിക്ക് അപ്പുറത്തേയ്ക്ക് ഭക്തരെ കടത്തി വിടരുത് '; ഹൈ കോടതി

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

'ശബരിമലയിൽ സ്പോട്ട് ബുക്കിങ് പരിധിക്ക് അപ്പുറത്തേയ്ക്ക് ഭക്തരെ കടത്തി വിടരുത് '; ഹൈ കോടതി

'ശബരിമലയിൽ സ്പോട്ട് ബുക്കിങ് പരിധിക്ക് അപ്പുറത്തേയ്ക്ക് ഭക്തരെ കടത്തി വിടരുത് '; ഹൈകോടതി.ശരിയായ ബുക്കിങ് കൂപ്പൺ ഉള്ളവരെ മാത്രം പമ്പയിൽ നിന്നും മുകളിലേക്ക് കടത്തിവിട്ടാൽ മതിയെന്ന് ചീഫ് പൊലീസ് കോർഡിനേറ്റർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡിനും കോടതി നിർദേശം നൽകി.

ഇക്കാര്യം കർശനമായി നടപ്പാക്കണം. ബുക്കിങ് കൂപ്പണുകളിൽ ക്രമക്കേടുകൾ വരുത്തുന്നത് ക്രിമിനൽ കുറ്റകരമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.ശബരിമലയിൽ കഴിഞ്ഞ ദിവസങ്ങളിൽ വലിയ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്.പല ദിവസങ്ങളിലെടുത്ത ബുക്കിങ് കൂപ്പണുകളുമായി എത്തിയ നിരവധി പേർ ഇതിലുൾപ്പെടുന്നു.

ഇന്നലെ മാത്രം 87,000 ലേറെ ഭക്തരാണ് സന്നിധാനത്തെത്തിയത്. ഇതിൽ മറ്റു ദിവസങ്ങളിൽ ബുക്കിങ് എടുത്തവരും ഉൾപ്പെടുന്നുണ്ട്.

ഇക്കാര്യം സർക്കാരും ദേവസ്വം ബോർഡും ഹൈക്കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയായിരുന്നു.തുട ർന്നാണ് നിയന്ത്രണം കടുപ്പിക്കാൻ കോടതി നിർദേശിച്ചത്.

നേരത്തെ ഏതു ദിവസത്തെ ബുക്കിങ് കൂപ്പണുമായി എത്തിയാലും കടത്തിവിടുന്ന സ്ഥിതിയായിരുന്നു. ഇനി അതു വേണ്ടെന്നാണ് കോടതി നിർദേശിച്ചത്.ബുക്കിങ് തീയതിയും സമയവും മാറിയാൽ കടത്തി വിടേണ്ടതില്ല.വ്യാജ ബുക്കിങ് സ്ലിപ്പും മറ്റു തീയിതകളിൽ ബുക്കിങ് എടുത്തും വരുന്നത് കർശനമായി തടയണം.

ബുക്കിങ് ഇല്ലാത്തവർക്ക് സ്പോട്ട് ബുക്കിങ് എടുത്തു മാത്രമേ കയറ്റി വിടാവൂ. ബുക്കിങ് എടുത്തവരെ കൃത്യസമയം പാലിക്കണമെന്ന് എസ്എംഎസിലൂടെ അറിയിക്കണമെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.