അഞ്ച് തെങ്ങ് - കടയ്ക്കാവൂർ തീര മേഖല ഉൾപ്പെടെ ഗ്രാമീണ മേഖലയിൽ എം ഡി എം ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ വില്പന സജീവം. പുതുവർഷം ക്രിസ്മസ് പ്രമാണിച്ചാണ് അനധികൃത മദ്യo ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വിൽപ്പനയ്ക്കായി എത്തിച്ചിട്ടുള്ളത്.
റിപ്പോർട്ട് :സജീവ് ഗോപാലൻ
അഞ്ച് തെങ്ങ് - കടയ്ക്കാവൂർ തീര മേഖല ഉൾപ്പെടെ ഗ്രാമീണ മേഖലയിൽ എം ഡി എം ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുടെ വില്പന സജീവം. പുതുവർഷം ക്രിസ്മസ് പ്രമാണിച്ചാണ് അനധികൃത മദ്യo ഉൾപ്പെടെയുള്ള ലഹരിവസ്തുക്കൾ വിൽപ്പനയ്ക്കായി എത്തിച്ചിട്ടുള്ളത്. ഈ പ്രദേശങ്ങളിലെ ചില ആളൊഴിഞ്ഞ വീടുകൾ കേന്ദ്രീകരിച്ചാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്. പാപനാശം ടൂറിസം മേഖല യിൽ ലഹരിവസ്തുക്കൾ എത്തിക്കുന്ന അതേ സംഘങ്ങൾ തന്നെയാണ് അഞ്ചുതെങ്ങ് കടയ്ക്കാവൂർ മേഖലകളിലും ഇത് എത്തിക്കുന്നത്. ഇവരുടെ സങ്കേതങ്ങളിൽ ആർക്കും കടക്കാനാവാത്ത വിധം സംരക്ഷണം ഒരുക്കിയാണ് ഇത്തരത്തിൽ ലഹരി വസ്തുക്കൾ അനധികൃതമായി സൂക്ഷിക്കുന്നത്. രാത്രികാലങ്ങളിൽ പാപനാശം, ചിലക്കൂർ, ആലിയിറക്കം ഭാഗങ്ങളിൽ നിന്നുള്ള ചില മത്സ്യബന്ധന ബോട്ടുകളിലൂടെ ഇത്തരം ലഹരി വസ്തുക്കൾ അഞ്ചുതെങ്ങ് കടയ്ക്കാവൂർ ഭാഗങ്ങളിലേക്ക് കൊണ്ടുവരുന്നതായി സൂചനയുണ്ട്. പാപനാശം ടൂറിസം മേഖലയിലും ചില റിസോർട്ടുകൾ കേന്ദ്രീകരിച്ച് ഇപ്പോഴും എംഡിഎം ഉൾപ്പെടെയുള്ള ലഘരിവസ്തുക്കളും വിനോദസഞ്ചാരികളായി എത്തുന്നവർക്ക് രഹസ്യമായി കൈമാറുന്നുണ്ടെന്നാണ് വിവരം. അവധി ദിവസങ്ങളിൽ തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്ന് യുവതി യുവാക്കൾ ഇവിടെയെത്തി ഇവ ഉപയോഗിക്കുന്നതായും നാട്ടുകാർ പറയുന്നു. ഇതിനെതിരെ ശക്തമായ നടപടികൾ കൈക്കൊള്ളണമെന്ന ആവശ്യം പ്രാവർത്തികം ആകുന്നില്ല. പണയിൽ കടവ് മുതലപ്പൊഴിപണയിൽ കടവ് മുതലപ്പൊഴി,അരിവാളം, കായിക്കര എന്നിവിടങ്ങളിലും ലഹരിവസ്തുക്കൾ കൈമാറുന്ന ക്യാരിയർമാരായ യുവതി യുവാക്കൾ ആഡംബര ബൈക്കുകളിലും കാറുകളിലും എത്തുന്നതായും സൂചനയുണ്ട്.
അഞ്ചുതെങ്ങ് പാലത്തിന് സമീപം കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ കൈമാറുന്ന സംഘം വിലസുന്നതായും പരാതിയുണ്ട്. അഞ്ചുതെങ്ങ് കോവിൽതോട്ടം തീരമേഖലയിലും സമാന രീതിയിലുള്ള പ്രവർത്തനങ്ങൾ നടക്കുന്നതായി പ്രദേശവാസികൾ പറയുന്നു.













