പരശുരാമനിര്‍ദ്ദേശപ്രകാരം ലോക നന്മയ്ക്കായി ദക്ഷിണഗംഗ എന്നറിയപ്പെടുന്ന ഭാരതപ്പുഴയുടെ തീരത്ത് മാഘമാസത്തിൽ തിരുനാവായയില്‍, സമസ്തദേവതകളും പങ്കെടുത്ത് ബ്രഹ്‌മാവ് നടത്തിയ ഒരു യാഗമുണ്ട്.. ആ യാഗമാണ് പിന്നീട് പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ അതെ മണല്‍പ്പരപ്പില്‍ മാഘമഹോത്സവം എന്ന പേരിൽ കൊണ്ടാടാന്‍ തുടങ്ങിയത്.. അതായിരുന്നു ഭാർഗവ കേരളത്തിൻ്റെ കുംഭമേള...
Keralanewsmedia
നമസ്കാരം
പ്രയാഗ് രാജിൽ നടന്ന മഹാകുംഭ മേളയിൽ മുൻ കാലങ്ങളെ അപേക്ഷിച്ച് കേരളത്തിൽ നിന്നും വൻ പങ്കാളിത്തം ഉണ്ടായിരുന്നു എങ്കിലും നമ്മളിൽ എത്ര പേർക്ക് പങ്കെടുക്കാൻ സാധിച്ചിട്ടുണ്ട്?
ആഗ്രഹം ഉണ്ടായിരുന്നു എങ്കിലും ദീർഘ ദൂരയാത്ര ബുദ്ധിമുട്ടു കൊണ്ടും, ആ സമയത്തെ യാത്ര ചിലവുകൾ ആലോചിച്ചും, അങ്ങനെ പല കാരണങ്ങൾ കൊണ്ടും മഹാകുംഭമേളയിൽ പങ്കെടുക്കാൻ സാധിക്കാത്ത എത്രയോ പേർ നമ്മുക്കിടയിൽ തന്നെ ഉണ്ട്.. അവരോടാണ് പറയാനുള്ളത്..
പരശുരാമനിര്‍ദ്ദേശപ്രകാരം ലോക നന്മയ്ക്കായി ദക്ഷിണഗംഗ എന്നറിയപ്പെടുന്ന ഭാരതപ്പുഴയുടെ തീരത്ത് മാഘമാസത്തിൽ തിരുനാവായയില്‍, സമസ്തദേവതകളും പങ്കെടുത്ത് ബ്രഹ്‌മാവ് നടത്തിയ ഒരു യാഗമുണ്ട്.. ആ യാഗമാണ് പിന്നീട് പന്ത്രണ്ട് വര്‍ഷം കൂടുമ്പോള്‍ അതെ മണല്‍പ്പരപ്പില്‍ മാഘമഹോത്സവം എന്ന പേരിൽ കൊണ്ടാടാന്‍ തുടങ്ങിയത്.. അതായിരുന്നു ഭാർഗവ കേരളത്തിൻ്റെ കുംഭമേള...
ജനുവരി 18 മുതല്‍ ഫെബ്രുവരി 3 വരെ അത് വീണ്ടും ഈ വർഷം നടക്കാൻ പോവുകയാണ്.. നമ്മുടെ സ്വന്തം ഭാരതപ്പുഴയുടെ തീരത്ത് ഏതാണ്ട് 271 വർഷങ്ങൾക്ക് ശേഷം നടക്കുന്ന ഈ മഹോത്സവത്തിൽ കേരളത്തിലെ എല്ലാ രാജകുടുംബങ്ങളില്‍ നിന്നുള്ളവരും, കേരളത്തിലെ എല്ലാ സന്ന്യാസിമഠങ്ങളും പങ്കെടുക്കുന്നുണ്ട്... കൂടാതെ തമിഴ്‌നാട്, കര്‍ണ്ണാടക, ആന്ധ്ര, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ ആശ്രമങ്ങളും മഹാമാഘമഹോത്സവത്തില്‍ പങ്കെടുക്കും എന്ന് അറിയിച്ചിട്ടുണ്ട്..
ജൂനാ അഖാഡയുടെ ദക്ഷിണ ഭാരതത്തിൻ്റെ പ്രത്യേക ചുമതലയുള്ള മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി മഹാരാജിൻ്റെ നേതൃത്വത്തിൽ വളരെ വിപുലമായ രീതിയിലാണ് മാഘമഹോത്സവത്തിൻ്റെ ഒരുക്കങ്ങൾ പുരോഗമിക്കുന്നത്.. ❤️
കേരളദേശത്തിൻ്റെ രക്ഷയ്ക്കായി പരശുരാമന്‍ സ്ഥാപിച്ച നാല് അംബികാ ക്ഷേത്രങ്ങളില്‍ നിന്നും ദീപശിഖകള്‍ മാഘമഹോത്സവ വേദിയിലെത്തുന്നതോടെ മാഘമഹോത്സവത്തിന് തിരി തെളിയും... ജനുവരി 19 ന് മഹാമാഘമഹോത്സവത്തിൻ്റെ ധര്‍മ്മധ്വജാരോഹണം തിരുനാവായയില്‍ വച്ചു നടക്കും..
അതോടപ്പം ഭാരതപ്പുഴ ആരംഭിക്കുന്ന തമിഴ്‌നാട്ടിലെ ഉഡുമല്‍ പേട്ടിനടുത്തുള്ള തിരുമൂര്‍ത്തിമലയില്‍ നിന്നും ജനുവരി 19 ന് രാവിലെ ആരംഭിയ്ക്കുന്ന രഥയാത്ര ഉഡുമല്‍പേട്ട്, പെള്ളാച്ചി, എട്ടിമട, കോയമ്പത്തൂര്‍ തുടങ്ങി നിരവധി സ്ഥലങ്ങളിലെ സ്വീകരണങ്ങള്‍ക്കുശേഷം കേരളത്തില്‍ പ്രവേശിച്ച് പാലക്കാട്, തൃശ്ശൂര്‍, ഷൊറണൂര്‍, ഒറ്റപ്പാലം ഭാഗങ്ങളിലെ സ്വീകരണങ്ങളും ഏറ്റുവാങ്ങി തിരുനാവായയില്‍ ജനുവരി 22 ന് എത്തിച്ചേരും.
പൂജകൾ ചെയ്ത് പ്രഭാവമുണർന്ന മഹാമേരുവുമായി വരുന്ന രഥയാത്രയെ നയിക്കുന്നത്,
ഭാരതീയ ധർമ്മ പ്രചാരസഭയുടെ ആചാര്യനായ യതീശാനന്ദനാഥൻ
(ഡോക്ടർ ശ്രീനാഥ് കാരയാട്ട്) ആണ്.
സപ്തനദികളുടെ സാന്നിദ്ധ്യം ഭാരതപ്പുഴയില്‍ വരുന്ന മാഘമാസത്തില്‍ സന്ന്യാസിവര്യന്മാര്‍ക്കൊപ്പമുള്ള പുണ്യ സ്നാനങ്ങൾ ഉൾപ്പെടെ എല്ലാ ചടങ്ങുകളുടെയും ഒരുക്കങ്ങളും പൂർത്തിയായി കഴിഞ്ഞു... ചരിത്ര മൂഹൂർത്തതിനാണ് ഭാർഗവ കേരളം സാക്ഷിയാവാൻ പോവുന്നത്... ❤️🔥
മഹാകുംഭമേളയിൽ പങ്കെടുക്കാൻ ഭാഗ്യം കിട്ടിയ തലമുറയ്ക്ക്, അയോദ്ധ്യയിൽ രാംലല്ലയെ ദർശിക്കാൻ ഭാഗ്യം കിട്ടിയ അതേ തലമുറയ്‌ക്.. 271 വർഷങ്ങൾക്ക് ഇപ്പുറം നടക്കുന്ന മഹാമാഘമഹോത്സവത്തിനും സാക്ഷിയാകാൻ ഭാഗ്യം ചേർന്നിരിക്കെയാണ്... ❤️
പോവാൻ ആഗ്രഹിക്കുന്നവരോടാണ്, അടുത്ത വർഷം പോവാമെന്ന് കരുതി മാറ്റി വെക്കരുത്.. ഇനി ഈ മഹോത്സവം അടുത്ത 12 വർഷങ്ങൾക്ക് ശേഷമേ സംഭവിക്കുള്ളു... അതായത് വ്യാഴവട്ടത്തിലൊരിയ്ക്കല്‍ മാത്രം...!!
അത് കൊണ്ട് സാധ്യമാവുന്ന എല്ലാ വിശ്വാസിസമൂഹവും ഈ മഹാമാഘ മഹോത്സവത്തിന് പങ്കെടുക്കാൻ ശ്രമിക്കണം... സാധ്യമാവുമെങ്കിൽ സന്ന്യാസിവര്യന്മാരുടെ കൂടെ മൗനി അമാവാസി, വസന്തപഞ്ചമി, രഥസപ്തമി, ഗണേശജയന്തി, ഷഷ്ഠി, ഭീഷ്മാഷ്ടമി, മാഘപൗര്‍ണ്ണമി എന്നീ ദിവസങ്ങളിൽ നടക്കുന്ന നിളാ സ്‌നാനദിനങ്ങളിൽ പങ്കെടുക്കാൻ സാധിച്ചാൽ അത്രയും പുണ്യം...!!













