ഭൂമിക്ക് വേണ്ടിയുള്ള നിയമ പോരാട്ടവുമായി പട്ടികജാതി കുടുംബം 

റിപ്പോർട്ട്‌ :സജീവ് ഗോപാലൻ

ഭൂമിക്ക് വേണ്ടിയുള്ള നിയമ പോരാട്ടവുമായി പട്ടികജാതി കുടുംബം 

ഭൂമിക്ക് വേണ്ടിയുള്ള നിയമ പോരാട്ടവുമായി പട്ടികജാതി കുടുംബം 

 കല്ലമ്പലം: കൂലിപ്പണിക്കാരായ പട്ടികജാതി കുടുംബത്തിന്റെ ഭൂമി വഴിയുടെ പേരിൽ ഒരു സംഘം അക്രമികൾ അന്യാതീനമായി കൈവശപ്പെടുത്തിയതും ആയി ബന്ധപ്പെട്ടുള്ള നിയമ പോരാട്ടം 14 വർഷം പിന്നിടുന്നു. മണമ്പൂർ ഗ്രാമപഞ്ചായത്തിലെ ആറാം വാർഡിൽ വലിയവിള കുന്നുവിള പുത്തൻവീട്ടിൽ സുമംഗലയുടെ ഭൂമിയാണ് രണ്ട് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ 2012 ൽ രാത്രി ഒരു മണിയോടെ മൂന്നു വാഹനങ്ങളിലായി എത്തിയ അക്രമി സംഘം വീട്ടിൽ അതിക്രമിച്ചു കയറി വീടിന്റെ വാതിലുകളും ജനലുകളും അടിച്ചുതകർക്കുകയും ജനാലയിൽ കൂടി വടിവാൾ ഉൾപ്പെടെയുള്ള മാരകായുധങ്ങൾ കാട്ടി ഭീഷണിപ്പെടുത്തിയ ശേഷം സുമംഗലയുടെ വസ്തുവിന്റെ ഒരു ഭാഗം വഴിയുടെ പേരിൽ കൈയേറിയ താണ് സംഭവത്തിന്റെ തുടക്കം. ഇത് സംബന്ധിച്ചു സുമംഗലയും കുടുംബവും അന്ന് കല്ലമ്പലം പോലീസിൽ പരാതി നൽകിയെങ്കിലും അക്രമികൾക്ക് രാഷ്ട്രീയ പിൻബലം ഉള്ളതുകൊണ്ട് പോലീസിൽ നിന്നും ഇവർക്ക് നീതി ലഭിച്ചിരുന്നില്ല. തുടർന്ന് 2014 ആഗസ്റ്റ് 27ന് രാത്രി 7. 30 ഓടെ സുമംഗലയുടെ മകൾ ശ്രീജയെ വസ്തു കയ്യേറിയ അതേ അക്രമി സംഘം കമ്പി കൊണ്ട് തലയ്ക്ക് അടിച്ചു മുറുവേ ൽപ്പിച്ചിരുന്നു. ഇത് സംബന്ധിച്ചും പോലീസിലും പട്ടികജാതി വകുപ്പ് ഉൾ പ്പെടെ പരാതികൾ നൽകിയെങ്കിലും സുമംഗലക്കും കുടുംബത്തിനും നീതി ലഭിക്കുകയോ കൈവശപ്പെടുത്തിയ ഭൂമി തിരികെ കിട്ടുകയോ ചെയ്തിരുന്നില്ല. സുമംഗലയുടെ പിതാവായ ആനന്ദൻ 1954 ൽ 80 സെന്റ് ഭൂമി സുമംഗലയുടെ മാതാവ് ചെല്ലമ്മയ്ക്ക് 1965 ൽ ധനനിശ്ചയ ആധാര പ്രകാരം എഴുതി നൽകിയിരുന്നു. തുടർന്ന് 1999 സുമംഗലയുടെ മാതാവ് ചെല്ലമ്മ സുമംഗലക്ക് 40 സെന്റ് വസ്തു ധന നിശ്ചയധാര പ്രകാരം സുമംഗലക്ക് എഴുതി നൽകി. ഇവരുടെ മാതാപിതാക്കൾ മരണപ്പെട്ട ശേഷം സുമംഗലയുടെ ഉടമസ്ഥതയിലാണ് 80 സെന്റ് ഭൂമിയും നിലവിൽ ഉണ്ടായിരുന്നത്. ഈ വസ്തുവിന്റെ ഒരു ഭാഗത്താണ് ചില നിഷിപ്ത താല്പര്യക്കാരുടെ ഇംഗിതത്തിനു വഴങ്ങി അക്രമികളെ ഉപയോഗിച്ച് ഭൂമി കൈയേറിയത്. പഞ്ചായത്തിൽ നിന്ന് ലഭിച്ച വീട്ടിലാണ് സുമംഗലയും ഭർത്താവ് ബാലനും മക്കളും താമസിച്ചിരുന്നത്. തുടരെത്തുടരെയുള്ള അക്രമികളുടെ ഭീഷണി മൂലം മക്കളിൽ പലരും മറ്റ് സ്ഥലങ്ങളിലേക്ക് താമസം മാറി. നിർധനരായ ഈ പട്ടികജാതി കുടുംബത്തിന്റെ സംരക്ഷണം ഉറപ്പുവരുത്താൻ പോലും ജനപ്രതിനിധികളോ സർക്കാർ സംവിധാനങ്ങളും നാളിതുവരെ മുന്നോട്ടു വന്നിട്ടില്ല. ഓട്ടോ തൊഴിലാളിയാണ് സുമംഗലയുടെ ഭർത്താവായ 65 കാരനായ ബാലൻ . ഇദ്ദേഹത്തിന്റെ വരുമാനം ആണ് കുടുംബത്തിന്റെ ഏക ആശ്രയം . പോലീസിൽ നിന്നും പഞ്ചായത്തിൽ നിന്നും നീതി ലഭിക്കാത്തതിനെത്തുടർന്ന് കഴിഞ്ഞ 14 വർഷമായി സുമംഗലയും ഭർത്താവ് ബാലനും നിയമ പോരാട്ടത്തിലാണ്. തന്റെ വസ്തു കയ്യേറിയ വരിൽ പലരും ഇന്നും ജനപ്രതിനിധികളായി തുടരുകയാണ്. തികച്ചും ഒറ്റപ്പെട്ട അവസ്ഥയിലാണ് ഈ പട്ടികജാതി കുടുംബം . തനിക്ക് പാരമ്പര്യമായി ലഭിച്ച വസ്തു തന്റെ അനുമതി ഇല്ലാതെ ഭൂമി കയ്യേറി കൈവശപ്പെടുത്തിയതിനു പിന്നിൽ ബന്ധപ്പെട്ട ഗ്രാമപഞ്ചായത്തിനും പങ്കുണ്ടെന്ന് സുമംഗലയം കുടുംബവും പറയുന്നത്. ഇത് സംബന്ധിച്ച് പഞ്ചായത്തിനും പരാതി നൽകിയെങ്കിലും ഒരു നടപടിയും നാളിതുവരെ ഉണ്ടായിട്ടില്ല. അക്രമിസംഘം കൈവശപ്പെടുത്തിയ ഭൂമി തിരിച്ചു കിട്ടുന്നതുവരെ നിയമ പോരാട്ടവുമായി മുന്നോട്ടു പോകുമെന്നാണ് സുമംഗലയും ഭർത്താവ് ബാലനും പറയുന്നത് .