പവർഫുൾ കോച്ചുകൾ; വന്ദേഭാരതിനെ വെല്ലുന്ന വമ്പൻ മേക്കോവർ, ജനശതാബ്ദി ട്രെയിനുകൾക്ക് ഇനി പുതിയമുഖം
റിപ്പോർട്ട് :ഷൈൻ ജെ ആർ വർക്കല
കേരള ന്യൂസ് മീഡിയ
റിപ്പോർട്ട്: ഷൈൻ .ജെ. ആർ.വർക്കല
പവർഫുൾ കോച്ചുകൾ; വന്ദേഭാരതിനെ വെല്ലുന്ന വമ്പൻ മേക്കോവർ, ജനശതാബ്ദി ട്രെയിനുകൾക്ക് ഇനി പുതിയമുഖം
വിപുലമായ സൗകര്യങ്ങളോടെ ഇന്ത്യൻ റെയിൽവേ പുറത്തിറക്കിയവയാണ് വന്ദേഭാരത് ട്രെയിനുകൾ. എന്നാൽ അതിനുമുൻപേ തന്നെ ഉള്ളവയാണ് ജനശതാബ്ദി എക്സ്പ്രസുകൾ. ഇപ്പോഴിതാ ജനശതാബ്ദി എക്സ്പ്രസുകൾക്ക് പുതിയ മാറ്റം കൊണ്ടുവരികയാണ് ഇന്ത്യൻ റെയിൽവേ. നവീകരിച്ച കോച്ചുകളും ആധുനിക സൗകര്യങ്ങളുമാണ് പുത്തൻ ട്രെയിനുകളിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
കോച്ചുകളിൽ വീതിയുള്ള സീറ്റുകളും മെച്ചപ്പെട്ട ഫിറ്റിംഗുകളും ഡ്രെയിനേജ് സംവിധാനങ്ങളുമുള്ള മെച്ചപ്പെട്ട ടോയ്‌ലറ്റ് സൗകര്യങ്ങളാണ് ജനശതാബ്ദിയിൽ ഇനി വരാൻ പോകുന്നത്. പൂർണമായും ജർമൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് നിർമിച്ച എൽഎച്ച്ബി കോച്ചുകളായിരിക്കും ഉപയോഗിക്കുക. ഇത് ട്രെയിനിന് കൂടുതൽ വേഗതയ്ക്ക് ഒപ്പം സുരക്ഷയും ഉറപ്പ് നൽകും.
ട്രെയിനുകളുടെ വേഗത്തിലുള്ള ആക്‌സിലറേഷന് സഹായിക്കുന്നവയാണ് എൽഎച്ച്ബി കോച്ചുകൾ.ഐസിഎഫ് കോച്ചുകളെ അപേക്ഷിച്ച് വ്യത്യസ്തമാണ് എൽഎച്ച്ബി കോച്ചുകൾ. അപകടമുണ്ടായാൽ ഒരു കോച്ചിന് മുകളിലേക്ക് മറ്റൊരു കോച്ച് കയറി പോകില്ല എന്നതാണ് പ്രധാന സവിശേഷത. സ്റ്റെയിൻലെസ് സ്റ്റീൽ ഉപയോഗിച്ച് നിർമ്മിക്കുന്നതിനാൽ ഇവയ്ക്ക് ഭാരം കുറവായിരിക്കും. ഇത് ട്രെയിനിന് കൂടുതൽ വേഗത കൈവരിക്കാൻ സഹായിക്കുന്നു.
പെട്ടെന്ന് നിർത്താൻ സാധിക്കും
മികച്ച സൗണ്ട് ഇൻസുലേഷൻ ഉപയോഗിക്കുന്നതിനാൽ കോച്ചുകളിൽ അനുഭവപ്പെടുന്ന ശബ്ദം കുറവായിരിക്കും.ട്രെയിനുകളിൽ വലിയ ജനാലകളും കൂടുതൽ സ്ഥലസൗകര്യവുമുള്ള സീറ്റുകളും ഉള്ളതിനാൽ യാത്രക്കാർക്ക് മികച്ച അനുഭവമായിരിക്കും ഉണ്ടാകുക. എ സി ചെയർ കാർ കോച്ചുകളിൽ മൈക്രോപ്രൊസസ്സർ നിയന്ത്രിത എയർ കണ്ടീഷനിംഗ് സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഇത് കോച്ചിനുള്ളിൽ എല്ലായിടത്തും ഒരേപോലെ തണുപ്പ് ഉറപ്പാക്കുന്നു. നിലവിലെ നിരക്കിൽ നിന്ന് കാര്യമായ മാറ്റവും ഉണ്ടാകില്ലെന്നാണ് ലഭ്യമാകുന്ന വിവരം.
മറ്റ് സൗകര്യങ്ങൾ
ചാർജിംഗ് പോർട്ടുകൾ, ലഘുഭക്ഷണ മേശകളും ഉൾപ്പെടുത്തിയിട്ടുണ്ട്. കോച്ച് ഇന്റീരിയറുകളിൽ വെസ്റ്റിബ്യൂൾ ഏരിയകൾ, ഗാംഗ്‌വേകൾ, ഫ്ലോറിംഗ്, പാനലുകൾ എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
https://whatsapp.com/channel/0029Vb7Ks1v1t90adn8xFf2w













