*NACTEയിൽ സ്വാതന്ത്ര്യദിനാഘോഷവും ‘ജീവനോളം’ റോഡ് സുരക്ഷാ ക്യാമ്പയിനും*
കേരള ന്യൂസ് മീഡിയ
*NACTEയിൽ സ്വാതന്ത്ര്യദിനാഘോഷവും ‘ജീവനോളം’ റോഡ് സുരക്ഷാ ക്യാമ്പയിനും*
തിരുവനന്തപുരം: *NACTE Vocational Training Center*-ന്റെ നേതൃത്വത്തിൽ *സ്വാതന്ത്ര്യദിനാഘോഷവും ‘ജീവനോളം’ റോഡ് സുരക്ഷാ ബോധവൽക്കരണ ക്യാമ്പയിന്റെ ഉദ്ഘാടനവും സംഘടിപ്പിച്ചു*. NACTE Vocational Training Center *അക്കാഡമിക് കോർഡിനേറ്റർ ആദർശ്* അധ്യക്ഷത വഹിച്ചു. വിജേഷ് വി ., അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ* ‘ജീവനോളം’ റോഡ് സുരക്ഷാ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു.
*“ഓരോ ജീവനും വിലപ്പെട്ടതാണ്” എന്ന സന്ദേശവുമായി NACTE ആരംഭിച്ച സാമൂഹിക ഉത്തരവാദിത്ത സംരംഭമാണ് ‘ജീവനോളം’.* റോഡപകടങ്ങൾക്കു പിന്നിലെ പ്രധാന കാരണങ്ങളെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുകയും, ഉത്തരവാദിത്തപൂർണ്ണമായ യാത്രാശീലം പ്രോത്സാഹിപ്പിക്കുകയും, സുരക്ഷിതമായ റോഡ് സംസ്കാരം വളർത്തിയെടുക്കുന്നതിനായി സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളെ പങ്കാളികളാക്കുകയും ചെയ്യുകയാണ് ക്യാമ്പയിന്റെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി വിജേഷ് വി വിദ്യാർത്ഥികളുമായി സംവദിക്കുകയും റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങളിൽ ബോധവൽക്കരണം നൽകുകയും ചെയ്തു. റോഡിൽ ഓരോ വ്യക്തിയും പുലർത്തേണ്ട ഉത്തരവാദിത്തം, സുരക്ഷിതമായ യാത്രയുടെ പ്രാധാന്യം, അശ്രദ്ധ മൂലമുണ്ടാകാവുന്ന അപകടങ്ങൾ എന്നിവയെക്കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളുമായി ആശയവിനിമയം നടത്തി.
റോഡ് സുരക്ഷാ സന്ദേശം വിദ്യാർത്ഥികളിലൂടെ കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘ജീവനോളം’ ക്യാമ്പയിൻ മുന്നോട്ടുകൊണ്ടുപോകുന്നതെന്നും ക്യാമ്പയിന്റെ ഭാഗമായി വരും ദിവസങ്ങളിൽ റോഡ് സുരക്ഷാ ബോധവൽക്കരണ ക്ലാസുകൾ, സെമിനാറുകൾ, വിദ്യാർത്ഥികൾക്കും പൊതുജനങ്ങൾക്കുമായി വിവിധ ബോധവൽക്കരണ പ്രവർത്തനങ്ങളും സംഘടിപ്പിക്കുമെന്ന് NACT ഭാരവാഹികൾ അറിയിച്ചു.
*“ഒരു നിമിഷത്തെ അശ്രദ്ധ ഒരു ജീവിതത്തിന്റെ നഷ്ടമാകാം."ജീവനോളം" — ഓരോ ജീവനും വിലപ്പെട്ടതാണ്.*













