സായാഹ്ന വാർത്തകൾ
റിപ്പോട്ട് : സുമേഷ് കൃഷ്ണൻ തിരുവനന്തപുരം
*25കാരിയായ ആന്ധ്ര സ്വദേശിനിയെ കൂട്ടബലാത്സംഗം ചെയ്തു പൊലീസുകാർ; തമിഴ്‌നാട്ടിൽ വ്യാപക പ്രതിഷേധം*
*ചെന്നൈ:* തമിഴ്നാട്ടിലെ തിരുവണ്ണാമലൈയിൽ 25കാരിയായ ഇതര സംസ്ഥാനക്കാരിയെ കൂട്ടബലാത്സംഗം ചെയ്തു പൊലീസുകാർ. തിങ്കളാഴ്ച ആന്ധ്രയിൽ നിന്നും തിരുവണ്ണാമലൈയിലേക്ക് ഫ്രൂട്ട്സ് കച്ചവടത്തിനെത്തിയ യുവതിയും അമ്മയുമാണ് പൊലീസിൻ്റെ രാത്രി പട്രോളിൽ അകപ്പെട്ടത്.
വിൽപ്പനക്കാരായ സ്ത്രീകൾ സഞ്ചരിച്ചിരുന്ന വാഹനം രാത്രി രണ്ട് പൊലീസുകാർ ചേർന്ന് തടഞ്ഞുനിർത്തി ചോദ്യം ചെയ്യുകയായിരുന്നു. അമ്മയേയും മകളേയും പിന്നീട് ഇവരെ ആളൊഴിഞ്ഞ ഇടത്ത് എത്തിക്കുകയും, കോൺസ്റ്റബിൾമാരായ ഡി. സുരേഷ് രാജ്, പി. സുന്ദർ എന്നിവർ മകളെ ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു എന്നും പൊലീസ് അറിയിച്ചു. സംഭവത്തിൽ തമിഴ്നാട്ടിൽ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.
സംസ്ഥാനത്തിൻ്റെ ക്രമസമാധാന പാലനരംഗത്ത് സംഭവിച്ച ഇരുണ്ടൊരു പാടായി ഈ സംഭവം മാറിയെന്ന് പ്രതിപക്ഷ നേതാവും എഐഎഡിഎംകെ മേധാവിയുമായ എടപ്പാടി കെ. പളനിസ്വാമി പറഞ്ഞു. “ഡിഎംകെ സർക്കാർ നാണിച്ച് തലതാഴ്ത്തണം. പൊലീസിൽ നിന്ന് പോലും സ്ത്രീകൾ തങ്ങളെ തന്നെ സംരക്ഷിക്കേണ്ട ഗതികേടാണ് സ്റ്റാലിൻ മോഡൽ ഭരണത്തിന് കീഴിൽ,” കെ. പളനിസ്വാമി വിമർശിച്ചു.
ക്രിമിനൽ കേസ് പ്രതികളായാൽ അഡ്മിഷൻ ഇല്ലെന്ന തീരുമാനവുമായി കേരള വി സി മുന്നോട്ട്. വിഷയത്തിൽ കോളേജുകൾക്ക് വിസി മോഹൻ കുന്നുമ്മൽ സർക്കുലർ അയച്ചിരിക്കുകയാണ്. പ്രവേശനം നേടുന്നവർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് സത്യവാങ്മൂലം നൽകണമെന്നും സര്‍ക്കുലറിലുണ്ട്.
ഒക്ടോബർ 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചെന്ന് ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് അറിയിച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. വിവിധ സംസ്ഥാനങ്ങളിൽ ആഘോഷങ്ങൾ നടക്കുന്നത് പരിഗണിച്ചാണ് നടപടിയെന്ന് വ്യക്തിനിയമ ബോർഡ് പ്രസ്താവനയിൽ പറയുന്നു.
ക്രിമിനൽ കേസ് പ്രതികളായാൽ അഡ്മിഷൻ ഇല്ലെന്ന തീരുമാനവുമായി കേരള വി സി മുന്നോട്ട്. വിഷയത്തിൽ കോളേജുകൾക്ക് വിസി മോഹൻ കുന്നുമ്മൽ സർക്കുലർ അയച്ചിരിക്കുകയാണ്. പ്രവേശനം നേടുന്നവർ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടില്ല എന്ന് സത്യവാങ്മൂലം നൽകണമെന്നും സര്‍ക്കുലറിലുണ്ട്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ ടിവികെ അധ്യക്ഷൻ വിജയ് അവഗണിച്ചതായി റിപ്പോർട്ട്. കരൂർ ദുരന്തത്തിന് പിന്നാലെ അമിത് ഷാ വിജയ് യെ ബന്ധപ്പെടാൻ ശ്രമിച്ചെന്നാണ് സൂചന. ദുരന്തത്തിന്റെ പിറ്റേന്ന് അമിത് ഷായുടെ ഓഫീസ് ബന്ധപ്പെടാൻ ശ്രമിച്ചു. ഫോൺ സംഭാഷണത്തിന് വഴിയൊരുക്കാൻ ആവശ്യപ്പെട്ടെന്നും എന്നാൽ സംസാരിക്കാൻ താത്പര്യമില്ലെന്ന് വിജയ് പറഞ്ഞുവെന്നുമുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്.
: കരൂര്‍ ആള്‍ക്കൂട്ട ദുരന്തത്തിൽ ടിവികെ അധ്യക്ഷൻ വിജയ്ക്ക് മറുപടിയുമായി സെന്തിൽ ബാലാജി. ദുരന്തത്തെ രാഷ്ട്രീയവത്കരിക്കാനില്ലെന്ന് വ്യക്തമാക്കിയ സെന്തിൽ ബാലാജി സങ്കൽപിക്കാൻ പോലും കഴിയാത്ത ദുരന്തമെന്ന് പ്രതികരിച്ചു. മരിച്ചവരിൽ 31 പേർ കരൂർ സ്വദേശികളാണ്. മിക്കവരും തനിക്ക് നേരിട്ട് അറിയാവുന്നവരാണ്. യോഗത്തിന് എത്തിയവർക്ക് കുടിവെള്ളം പോലും ടിവികെ ഉറപ്പാക്കിയില്ല.
ഒക്ടോബർ 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റിവച്ചെന്ന് ഓൾ ഇന്ത്യ മുസ്ലീം വ്യക്തിനിയമ ബോർഡ് അറിയിച്ചു. പുതിയ തീയതി പിന്നീട് പ്രഖ്യാപിക്കും. വിവിധ സംസ്ഥാനങ്ങളിൽ ആഘോഷങ്ങൾ നടക്കുന്നത് പരിഗണിച്ചാണ് നടപടിയെന്ന് വ്യക്തിനിയമ ബോർഡ് പ്രസ്താവനയിൽ പറയുന്നു.
ചെടിച്ചട്ടി ടെണ്ടറിന് കൈക്കൂലി വാങ്ങിയ കളിമണ്‍ പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ അറസ്റ്റിലായി. മൂവായിരത്തി അറുനൂറ് ചെടിച്ചട്ടി ഇറക്കുന്നതിന് പതിനായിരം രൂപയാണ് മണ്‍ചട്ടി നിര്‍മാതാക്കളില്‍ നിന്ന് കൈക്കൂലിയായി വാങ്ങിയത്. ചിറ്റിശേരിയിലിലുള്ള ചെടിച്ചട്ടി നിര്‍മാതാക്കളില്‍ നിന്ന് പതിനായിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് കളിമണ്‍ പാത്ര നിര്‍മാണ വിപണന ക്ഷേമ വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ കെഎന്‍ കുട്ടമണി അറസ്റ്റിലായത്
: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരായ കൊലവിളി പ്രസംഗം നടത്തിയ ബിജെപി വക്താവ് പ്രിൻ്റു മഹാദേവനെ തള്ളി ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. പ്രിൻ്റുവിൻ്റെ പ്രസ്താവനയോട് യോജിക്കുന്നില്ലെന്നും വ്യക്തിപരമായ വൈരാഗ്യം പാർട്ടിയുടെ നിലപാട് അല്ലെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു. വക്താവിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. പാർട്ടി പിന്തുണ ഇല്ലെന്ന പ്രിൻ്റു മഹാദേവൻ്റെ പരാതിയെ കുറിച്ച് തനിക്ക് അറിയില്ല
എൻഎസ്എസ്സുമായി യുഡിഎഫിന് പ്രശ്നങ്ങളില്ലെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടി പി എം എ സലാം. ആഗോള അയ്യപ്പ സംഗമത്തിൽ ക്ഷണിച്ചപ്പോൾ എൻ എസ്.എസ് പങ്കെടുത്തെന്നു മാത്രം. സമദൂര സിദ്ധാന്തത്തിൽ മാറ്റമില്ലെന്ന് സുകുമാരൻ നായർ തന്നെ വ്യക്തമാക്കിയിട്ടുണ്ടെന്നും പി എം എ സലാം വ്യക്തമാക്കി.
ദ്വാരപാലക പീഠവിവാദത്തിൽ സമഗ്രമായ അന്വേഷണം നടക്കുന്നുവെന്ന് ദേവസ്വം വകുപ്പ് മന്ത്രി വിഎൻ വാസവൻ. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടേത് ആസൂത്രിതമായ ഗൂഢനീക്കമാണെന്നും മന്ത്രി മാധ്യമങ്ങളോട് സംസാരിക്കവേ വ്യക്തമാക്കി.
ശബരിമലയിലെ സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതികരണവുമായി മുൻ കേന്ദ്രമന്ത്രി വി മുരളീധരൻ. ഉണ്ണികൃഷ്ണൻ പോറ്റിയെ ആര് കൊണ്ടുവന്നു. ദേവസ്വം ബോർഡ് മന്ത്രിക്കും പ്രസിഡൻ്റിനും ബന്ധമില്ലെങ്കിൽ എങ്ങനെ ഉണ്ണികൃഷ്ണൻ പോറ്റി സ്പോൺസറാകുമെന്നും വി മുരളീധരൻ തിരുവനന്തപുരത്ത് ചോദിച്ചു.













