കൊച്ചിയിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴ. എം ജി റോഡും ഇടപ്പള്ളിയും ഉൾപ്പെടെയുള്ള നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ട്. ദേശീയപാതയിൽ ഗതാഗതക്കുരുക്ക്, പലയിടങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടു

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

കൊച്ചിയിൽ ഇടിമിന്നലോട് കൂടിയ കനത്ത മഴ. എം ജി റോഡും ഇടപ്പള്ളിയും ഉൾപ്പെടെയുള്ള നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളക്കെട്ട്.  ദേശീയപാതയിൽ ഗതാഗതക്കുരുക്ക്, പലയിടങ്ങളിലും വൈദ്യുതി തടസ്സപ്പെട്ടു

കൊച്ചി: നഗരത്തിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയും കാറ്റും. എം ജി റോഡ്, കലൂർ, ഇടപ്പള്ളി, പാലാരിവട്ടം ഉൾപ്പെടെയുള്ള നഗരത്തിന്റെ പലഭാഗങ്ങളിലും വെള്ളം കയറി.ദേശീയപാതയിൽ ഗതാഗതക്കുരുക്ക് ഉണ്ടായി. പലയിടങ്ങളിലും വൈദ്യുതി തടസ്സം നേരിട്ടിട്ടുണ്ട്. കടമുറികളിലേക്ക് വെള്ളം ഇരച്ചുകയറി.

തൃശൂർ ചാലക്കുടിയിൽ ശക്തമായ കാറ്റിൽ തെങ്ങ് ഒടിഞ്ഞുവീണ് വിദ്യാർഥികൾക്ക് പരിക്കേറ്റു. പതിനൊന്നും പതിനാറും വയസുളള കുട്ടികളുടെ മുകളിലേക്കാണ് തെങ്ങ് ഒടിഞ്ഞുവിണത്. കനത്തമഴയിൽ താമരശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്.അവധി ദിവസമായതിനാൽ കൂടുതൽ വാഹനങ്ങൾ എത്തിയതാണ് ഗതാഗതക്കുരുക്കിന് കാരണം. കുരുക്കിൽപ്പെട്ട യാത്രക്കാരി കുഴഞ്ഞുവീണു. ചുരത്തിലെ ഓവുചാലിലേക്ക് കാർ വഴുതി അപകടമുണ്ടായി.തിരുവനന്തപുരത്തും കൊല്ലത്തും ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ യെലോ അലർട്ട് ആണ്. നാളെ തിരുവനന്തപുരം മുതൽ ഇടുക്കി വരെ യെല്ലോ അലർട്ടാണ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദമുള്ളതിനാൽ നാളെ തീവ്ര ന്യൂനമർദ്ദമായി മാറുമെന്നാണ് കാലാവസ്ഥാ പ്രവചനം.