5 സിക്സും 2 ഫോറും, 15 പന്തിൽ 43 റൺസ് അടിച്ചെടുത്ത് സഞ്ജു; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് അനായാസ ജയം

Keralanewsmedia:online

5 സിക്സും 2 ഫോറും, 15 പന്തിൽ 43 റൺസ് അടിച്ചെടുത്ത് സഞ്ജു; ഛത്തീസ്ഗഢിനെതിരെ കേരളത്തിന് അനായാസ ജയം

ലഖ്നൗ: സയ്യിദ് മുഷ്‌താഖ് അലിട്രോഫിയിൽ മൂന്നാം മത്സരത്തിൽ വിജയം സ്വന്തമാക്കി കേരളം. ഛത്തീസ്ഗഢിനെ കേരളം അനായാസം വീഴ്ത്തി. 8 വിക്കറ്റ് വിജയമാണ് കേരളം ആഘോഷിച്ചത്. ജയത്തോടെ പട്ടികയിൽ കേരളം മൂന്നാം സ്ഥാനത്തെത്തി.ആദ്യം ബാറ്റ് ചെയ്ത‌ ഛത്തീസ്ഗഢ് 19.5 ഓവറിൽ 120 റൺസിൽ ഓൾ ഔട്ടായി. കേരളം 10.4 ഓവറിൽ 2 വിക്കറ്റ് മാത്രം നഷ്ടത്തിൽ 121 റൺസെടുത്താണ് ജയം സ്വന്തമാക്കിയത്.ഒരിക്കൽ കൂടി ക്യാപ്റ്റൻ സഞ്ജു സാംസൺ-രോഹൻ കുന്നുമ്മൽ സഖ്യം മിന്നും തുടക്കമാണ് നൽകിയത്.വെറും 4.2 ഓവറിൽ സഖ്യം 72 റൺസ് അടിച്ചൂകൂട്ടിയാണ് പിരിഞ്ഞത്.സഞ്ജുവാണ് ടോപ് സ്കോറർ. താരം 15 പന്തിൽ 5 സിക്‌സും 2 ഫോറും സഹിതം 43 റൺസ് അടിച്ചെടുത്തു. രോഹൻ കുന്നുമ്മൽ 17 പന്തിൽ 2 സിക്സും 3 ഫോറും സഹിതം 33 റൺസും അടിച്ചു.സൽമാൻ നിസാർ (16), വിഷ്‌ വിനോദ് (14 പന്തിൽ 2 സിക്‌സുകൾ സഹിതം 22) എന്നിവർ കൂടുതൽ നഷ്ടങ്ങളില്ലാതെ ടീമിനെ ജയത്തിലെത്തിച്ചു.

നേരത്തെ കെഎം ആസിഫ് കേരളത്തിനായി ബൗളിങ് തിരഞ്ഞെടുത്തു. 3 ഓവറിൽ 16 റൺസ് വഴങ്ങി 3 വിക്കറ്റുകൾ വീഴ്ത്തി താരം ഛത്തീസ്‌ഗഢിനെ ഒതുക്കാൻ മുന്നിൽ നിന്നു. അങ്കിത് ശർമ, വിഗ്നേഷ് പുത്തൂർ രണ്ട് വിക്കറ്റുകൾ വീഴ്ത്തി. ഷറഫുദ്ദിൻ, എംഡി നിധീഷ്, അബ്ദു‌ൽ ബാസിത് എന്നിവർ ഒരോ വിക്കറ്റെടുത്തു. കേരളത്തിനായി പന്തെടുത്ത എല്ലാവരും വിക്കറ്റ് സ്വന്തമാക്കി.ഛത്തീസ്ഗഢിനായി ക്യാപ്റ്റൻ അമൻദീപ് സിങ് (41), സഞ്ജീത് ദേശായ് (35) എന്നിവരാണ് തിളങ്ങിയത്. ശശാങ്ക് ചന്ദ്രകർ (17) ആണ് രണ്ടക്കം കടന്ന മറ്റൊരാൾ