കോട്ടയം ആരു ഭരിക്കും. ഇനി നെഞ്ചടിപ്പിന്റെ മൂന്നു ദിനങ്ങൾ. കൂട്ടിയും കിഴിച്ചും നേതാക്കൾ. കോട്ടയത്ത് വോട്ടിങ് ശതമാനം കുറഞ്ഞതിൽ മുന്നണികൾക്ക് കടുത്ത ആശങ്ക
Keralanewsmedia:online
കോട്ടയം: വോട്ടെടുപ്പ് കഴിഞ്ഞതൊടെ കൂട്ടിയും കിഴിച്ചും വിജയ സാധ്യത പരിശോധിക്കുകയാണ് മുന്നണികൾ.ഇക്കുറി ജില്ലയിൽ പോളിങ്ങ് 70. 91ശതമാനം മാത്രമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ തവണത്തേക്കാൾ മൂന്നു ശതമാനത്തിന്റെ കുറവാണു രേഖപ്പെടുപ്പടുത്തിയിരിക്കുന്നത്.അന്തിമ കണക്കു പുറത്തു വന്നിട്ടില്ലെങ്കിലും കുറഞ്ഞ പോളിങ് ശതമാനം ആർക്കു വിനയാകുമെന്നാണ് മുന്നണികൾക്ക് ആശങ്ക.സംസ്ഥാനത്തെ പൊതു ട്രൻഡാണ് കുറഞ്ഞ പോളിങ് ശതമാനം.ഏതൊക്കെ വോട്ടുകൾ കുറഞ്ഞു, ഏതൊക്കെ വോട്ടുകൾ തങ്ങൾക്ക് അനുകൂലമാകുമെന്ന കണക്കുകൂട്ടലും മുന്നണികൾ തുടങ്ങി. 13നാണു വോട്ടെണ്ണൽ.പോളിങ്ങിലെ കുറവ് ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും മുന്നണികൾ പ്രതീക്ഷയിലാണ്.
കഴിഞ്ഞ തവണയുണ്ടായ തിരിച്ചടി താത്കാലികമായിരുന്നുവെന്ന് 13ലെ ഫലം തെളിയിക്കുമെന്നു യു.ഡി.എഫ്. നേതാക്കൾ പറയുന്നു.ശക്തികേന്ദ്രങ്ങളിലെല്ലാം പോളിങ്ങ് ശതമാനം വർധിച്ചത് നേട്ടമായി യു.ഡി.എഫ്. നേതാക്കൾ വിലയിരുത്തുന്നു. ജില്ലാ പഞ്ചായത്തിൽ ഉൾപ്പെടെ തിരിച്ചെത്തുമെന്നു നേതാക്കൾ പറയുന്നു.ശക്തി വർധിപ്പിച്ച് മേൽക്കെ നിലനിർത്തുമെന്നു എൽ.ഡി.എഫ്. നേതാക്കൾ ആവർത്തിക്കുന്നു.കോട്ടയം നഗരസഭയിൽ ഉൾപ്പെടെ അധികാരം നിലനിർത്താൻ കഴിയുമെന്ന പ്രതീക്ഷയിലാണ് നേതാക്കൾ.പരമാവധി വോട്ടർമാരെ നേരത്തെ തന്നെ ബൂത്തിലെത്തിക്കാൻ കഴിഞ്ഞുവെന്ന് മുന്നണിയിലെ ഘടക കക്ഷികളെല്ലാം ഒത്തൊരുമയോടെ പ്രവർത്തിച്ചുവെന്നും നേതാക്കൾ അവകാശപ്പെടുന്നു.വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ എൻ.ഡി.എയും ശുഭപ്രതീക്ഷയിലാണ്. കഴിഞ്ഞ തവണഅക്കൗണ്ടിലുണ്ടായിരുന്ന രണ്ടു പഞ്ചായത്തുകൾ എന്നത് ഇത്തവണ പത്തിലേക്ക് എത്തിക്കുമെന്നു നേതാക്കൾ പറയുന്നു. ഏതാനും ബ്ലോക്ക് പഞ്ചായത്തു സീറ്റുകളും ഇത്തവണ ലഭിക്കുമെന്നു നേതാക്കൾ പറയുന്നു.













