കേരളത്തിലെ കേസുകളോട് പ്രത്യേക ഇഷ്ടം; എന്നാൽ കൊടകര കുഴൽപ്പണക്കേസിൽ മൗനവും ഇരട്ടത്താപ്പും തുടർന്ന് ഇഡി

Keralanewsmedia:online

കേരളത്തിലെ കേസുകളോട് പ്രത്യേക ഇഷ്ടം; എന്നാൽ കൊടകര കുഴൽപ്പണക്കേസിൽ മൗനവും ഇരട്ടത്താപ്പും തുടർന്ന് ഇഡി

കേരളവുമായി ബന്ധപ്പെട്ട കേസുകളിൽ അമിത താൽപര്യം കാണിക്കുന്ന എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ബിജെപി നേതാക്കൾ പ്രതികളായ കൊടകര കുഴൽപ്പണക്കേസിൽ മൗനം. കേസിൽ വ്യാജ മൊഴിയുണ്ടാക്കിയും കോടതികൾ മാറ്റിയും ബിജെപി നേതാക്കളെ രക്ഷപ്പെടുത്താനാണ് ഇഡിയുടെ ശ്രമം. അതേസമയം രാഷ്ട്രീയ ലക്ഷ്യത്തോടെ എടുത്ത കിഫ്‌ബി അടക്കമുള്ള കേസുകളിൽ കോടതികളിൽ നിന്ന് ഇഡി വലിയ തിരിച്ചടി നേരിടുന്നതും പതിവാണ്.

എത്ര ചെറിയ കേസ് ആണെങ്കിലും കേരളത്തിലാണെന്ന് കേട്ടാൽ ചാടിയിറങ്ങുന്നതാണ് ഈഡിയുടെ പതിവ്. എന്നാൽ ബിജെപി സംസ്ഥാന നേതാക്കൾ ഉൾപ്പെടെ പ്രതികളായ കൊടകര കുഴൽപ്പണ കേസിൽ ഇഡി ക്ക് താൽപര്യമേ ഇല്ല. നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപി നേതാക്കൾക്ക് നൽകാൻ കർണാടകത്തിൽ നിന്ന് എറണാകുളത്തേക്ക് കൊണ്ടുപോയ മൂന്നരക്കോടി രൂപ 2021 ഏപ്രിൽ മൂന്നിന് പുലർച്ചെ തൃശൂരിലെ കൊടകരയിൽ വച്ച് കവർച്ച നടന്നു എന്നതാണ് കേസ്.ബിജെപി മുൻ സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ സംഘടന സെക്രട്ടറി എം ഗണേഷ് സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീശൻ നായർ എന്നിവരുടെ നിർദ്ദേശപ്രകാരം തെരഞ്ഞെടുപ്പിനായി 41.4 കോടി ഹവാരപ്പണം ഏജന്റ് ധർമ്മരാജൻ വഴി എത്തിച്ചതായാണ് പോലീസിന്റെ റിപ്പോർട്ട്. ഇതിൽ മൂന്നരക്കോടി രൂപയാണ് കവർന്നത്. കവർച്ച കേസിൽ 23 പേരെ പോലീസ് അറസ്റ്റ് ചെയ്തു കുറ്റപത്രം സമർപ്പിച്ചു.

എന്നാൽ കള്ളപ്പണക്കേസ് അന്വേഷിക്കാൻ പോലീസിനെ അധികാരമില്ലാത്തതിനാലാണ് വിശദ റിപ്പോർട്ട് സമർപ്പിച്ചത്. ഇടപാടുകളുടെ ചാർട്ടും നേതാക്കളുടെ കോളിസ്റ്റും കൈമാറിയെങ്കിലും ഇ ഡി തൊട്ടില്ല. കള്ളപ്പണ കേസിനു പകരം കവർച്ചാ കേസ് അന്വേഷിച്ച് ബിജെപി നേതാക്കളെ രക്ഷപ്പെടുത്താൻ ആയിരുന്നു ശ്രമം. കേസ് പൂർണ്ണമായും അട്ടിമറിക്കാൻ ലക്ഷ്യമിട്ട് കവർച്ച കേസും കൊച്ചിയിലെ കോടതിയിലേക്ക് മാറ്റാൻ ഇ ഡി ആവശ്യപ്പെട്ടിട്ടുണ്ട്.