എല്ലാവരുടെയും അഭിപ്രായം സ്വീകരിക്കുക എന്നതായിരുന്നു കോണ്‍ക്ലേവിന്റെ ലക്ഷ്യം; ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് എല്ലാം ഉള്‍ക്കൊള്ളും അല്ലാത്തത് ചര്‍ച്ച ചെയ്യും: മന്ത്രി സജി ചെറിയാന്‍
കേരളം
സംസ്ഥാന സർക്കാരിന്‍റെ ചലച്ചിത്ര നയരൂപീകരണത്തിന്‍റെ ഭാഗമായുള്ള സിനിമ കോൺക്ലേവിന് സമാപനം. 98 വര്‍ഷം കഴിയുകയാണ് മലയാള സിനിമ.എല്ലാവരുടെയും അഭിപ്രായം സ്വീകരിക്കുക എന്നതായിരുന്നു കോണ്‍ക്ലേവിന്റെ ലക്ഷ്യം.എല്ലാം സ്വീകരിച്ചെന്നും മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.
പോസിറ്റീവായും നെഗറ്റീവായും അഭിപ്രായങ്ങള്‍ വന്നു.വ്യത്യസ്തമായ അഭിപ്രായങ്ങളും വന്നു. തെറ്റുകള്‍ ചൂണ്ടികാണിച്ച ഉദാര മനസ്സുകള്‍ക്ക് നന്ദിയെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിന് ആത്മവിശ്വാസം ഉണ്ട്. ഈ മേഖലയില്‍ പോളിസി ഉണ്ടാക്കിയിരിക്കും. അതില്‍ സംശയം ഇല്ല. ഉള്‍ക്കൊള്ളാന്‍ കഴിയുന്നത് എല്ലാം ഉള്‍ക്കൊള്ളും അല്ലാത്തത് ചര്‍ച്ച ചെയ്യുമെന്നും മന്ത്രി പറഞ്ഞു.രണ്ടോ മൂന്നോ മാസത്തില്‍ സിനിമ നയം കേരളത്തില്‍ ഉണ്ടായേ മതിയാവു .ഷാജി എന്‍ കരുണിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമിത തന്ന നിര്‍ദ്ദേശത്തെ അടിസ്ഥാനപെടുത്തിയായിരുന്നു ചര്‍ച്ച.ഇതില്‍ 9 പാനല്‍ ചര്‍ച്ചകള്‍ 3 സബ്‌ജെക്ട് ചര്‍ച്ച നടന്നു. ചരിത്രത്തില്‍ നടക്കാത്ത ഒരു വിപ്ലവം ആണ് രണ്ട് ദിവസമായി നടന്നതെന്നും മന്ത്രി പറഞ്ഞു.
സമാപന സമ്മേളനം അടൂർ ഗോപാലകൃഷ്ണനാണ് ഉദ്ഘാടനം ചെയ്തത്. രണ്ടുദിവസങ്ങളിലായി തിരുവനന്തപുരത്ത് നടന്ന കോൺക്ലേവിൽ 600 ഓളം പ്രതിനിധികളാണ് പങ്കെടുത്തത്.













