ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികൾക്കും ഭക്ഷണ പായ്ക്കുകൾക്കുമുള്ള നിരോധനം. നടപ്പാക്കുക ഏറെ പ്രയാസകരം. നിയമലംഘനത്തിന് പഴുതുകൾ ഏറെ

ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികൾക്കും ഭക്ഷണ പായ്ക്കുകൾക്കുമുള്ള നിരോധനം. നടപ്പാക്കുക ഏറെ പ്രയാസകരം. നിയമലംഘനത്തിന് പഴുതുകൾ ഏറെ

ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികൾക്കും ഭക്ഷണ പായ്ക്കുകൾക്കുമുള്ള നിരോധനം. നടപ്പാക്കുക ഏറെ പ്രയാസകരം. നിയമലംഘനത്തിന് പഴുതുകൾ ഏറെ

കോട്ടയം: ഒറ്റത്തവണ

ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികൾക്കും ഭക്ഷണ പായ്ക്കുകൾക്കുമുള്ള നിരോധനം നടപ്പാക്കുക ഏറെ പ്രയാസകരം.നിയമലംഘനത്തിന് പഴുതുകൾ ഏറെയാണ്. ഒറ്റത്തവണ ഉപയോഗത്തിനുള്ള പ്ലാസ്റ്റിക് കുടിവെള്ളക്കുപ്പികൾക്കും ഭക്ഷണ പായ്ക്കുകൾക്കുമാണ് കോടതി നിരോധനമേർപ്പെടുത്തിയത് ഒക്ടോബർ രണ്ടു മുതൽ നിലവിൽ വരും.

സംസ്ഥാനത്ത് വിവാഹസൽക്കാരങ്ങളിലും ഓഡിറ്റോറിയം, ഹോട്ടൽ, റസ്റ്റോറന്റ് എന്നിവിടങ്ങളിലെ പരിപാടികളിലും കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ഔദ്യോഗിക ചടങ്ങുകളിലും പ്ലാസ്റ്റിക് നിരോധിച്ച് ഹൈക്കോടതി ഉത്തരവ്.

പ്ലാസ്റ്റിക് ഭക്ഷണപാത്രം, കപ്പ്, സ്ട്രോ, കത്തി, സ്പൂൺ, കവർ, ലാമിനേറ്റഡ് ബേക്കറി ബോക്‌സ്‌ എന്നിവയുടെ ഉപയോഗവും വിൽപ്പനയും നിരോധിച്ചിട്ടുണ്ട്.ഹിൽ സ്റ്റേഷനുകളിലും ഹോട്ടലുകളിലും ഓഡിറ്റോറിയങ്ങളിലും വിവാഹച്ചടങ്ങുകളിലും പൊതുസമ്മേളനങ്ങളിലും നിരോധനം ബാധകമാകും.

ഉത്തരവ് നടപ്പാക്കാൻ സെപ്റ്റംബറിനകം ചീഫ് സെക്രട്ടറിയും തദ്ദേശ ഭരണവകുപ്പ് സെക്രട്ടറിയും നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിച്ചിരുന്നു.

ഏറ്റവുമധികം പ്ലാസ്റ്റിക് ബോട്ടിലുകളും സ്പൂണുകളും റാപ്പറുകളും ഉപയോഗിക്കുന്നത് ട്രെയിനുകളിലാണ്. മതിയായ മാലിന്യ സംഭരണ സംവിധാനമില്ലാത്തതിനാൽ ട്രെയിനുകളിൽ നിന്ന് ഇവ വലിച്ചെറിയുന്നതാണ് പതിവ്.

ഇത്തരം പ്രശ്നനങ്ങളും കോടതി ഉത്തരവിൽ അഭിമുഖീകരിച്ചിട്ടിവിദഗ്ധർ പറയുന്നു.

എന്നാൽ, പ്ലാസ്റ്റിക് മലിനീകരണത്തിൽ റെയിൽവേയെ ഹൈക്കോടതി വിമർശിച്ചിരുന്നു.

വന്ദേഭാരത് ട്രെയിനിൽ വിൽക്കുന്ന കുടിവെള്ളക്കുപ്പികൾ തിരുവനന്തപുരത്ത് കൂട്ടമായി ഉപേക്ഷിച്ചെന്നും ഇത് കായലിലേക്കാണ് എത്തിയതെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടുകയും ചെയ്‌തിരുന്നു.

അരലിറ്ററിൽ താഴെയുള്ള പ്ലാസ്റ്റിക് മിനറൽ വാട്ടറിന് കേരളത്തിൽ നേരത്തേ തന്നെ നിരോധനമുള്ളതാണ്.

ഇത്തരം ചെറിയ കുപ്പികൾ കടകളിൽ വിൽപനയ്ക്കില്ലെങ്കിലും വിവാഹച്ചടങ്ങുകളിലും മറ്റും പതിവായി കാണാറുണ്ട്.

കാലിക്കുപ്പികൾ സത്ക്കാരങ്ങൾക്ക് ല്ലെന്നുശേഷം കുമിഞ്ഞുകൂടാറുമുണ്ട്.

ഇതരസംസ്ഥാനങ്ങളിൽ നിന്ന് ചെക്പോസ്റ്റ് കടന്നാണ് ഇവ ഏറെയും എത്തുന്നതെന്ന് പറയുന്നു.

കേരളത്തിലെ നിർമ്മാതാക്കൾ ന്യൂട്രിയന്റ് മിനറൽ വാട്ടർ എന്ന് പേരു മാറ്റി, ചെറിയ വെള്ളക്കുപ്പികൾ വിപണിയിലെത്തിക്കുന്നുമുണ്ട്.

ഒരു ലീറ്റർ, രണ്ടു ലീറ്റർ വെള്ളക്കുപ്പികൾക്കാണ് ഉപഭോക്താക്കൾ ഏറെയുള്ളത്.

ശീതള പാനീയങ്ങളും കോളയും തീരെ ചെറിയ കുപ്പികളിൽപ്പോലും ലഭിക്കുന്നു. ഹൈക്കോടതിയുടെ പുതിയ ഉത്തരവിലും ഇവ കടകളിൽ വിൽക്കുന്നതിനോ ഹിൽ സ്റ്റേഷനുകൾ അല്ലാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഉപയോഗക്കുന്നതിനോ നിരോധനം ഏർപ്പെടുത്തിയിട്ടില്ലെന്നും വിദഗ്ധർ പറയുന്നു.