കുടുംബ പരദേവതയെ അറിയാത്തവർക്ക്

കുടുംബ പരദേവതയെ അറിയാത്തവർക്ക്

കുടുംബ പരദേവതയെ അറിയാത്തവർക്ക്

കുടുംബ പരദേവതയെ അറിയാത്തവർക്ക്

പരദേവത പ്രസാധിച്ചില്ലെങ്കിൽ ഒരു ദൈവവും അനുഗ്രഹിക്കുന്നതല്ല

കുടുംബ പരദേവത അഥവാ കുലദൈവം പാരമ്പര്യമനുസരിച്ചാണ് വരുന്നത്. അച്ഛൻ വഴി പാരമ്പര്യമുള്ളവർ അങ്ങനെയും അമ്മ വഴി പാരമ്പര്യമുള്ളവർ ആ രീതിയിലും ആണ് പരദേവതയെ ആചരിക്കേണ്ടത്. ധർമ്മദൈവം അഥവാ പരദേവത പ്രസാധിച്ചില്ലെങ്കിൽ ഒരു ദൈവവും അനുഗ്രഹിക്കുന്നതല്ല. 

 

വിവാഹം നടക്കാനും നല്ല ദാമ്പത്യ ജീവിതത്തിനും സന്താനഭാഗ്യത്തിനു എല്ലാം പരദേവതയുടെ അനുഗ്രഹം നിശ്ചയമായും ആവശ്യമാണ്. പരദേവതയെ കൃത്യമായി കണ്ടെത്താൻ കഴിയുന്നില്ലെങ്കിൽ ശൈവ-വൈഷ്ണവ-ശാക്തേയ സങ്കൽപ്പത്തിൽ പരദേവതയെ ആവാഹിച്ച് ത്രികാലപൂജ നിവേദ്യ സഹിതം നടത്തുകയാണ് വേണ്ടത്. വീട്ടിൽ വെച്ച് കുടുംബാംഗങ്ങളു ടെ എല്ലാം സാന്നിധ്യത്തിൽ വേണം ഇത് ചെയ്യാൻ. 

 

വർഷത്തിലൊരിക്കലെങ്കിലും പരദേവതയെ കണ്ട് തൊഴുത് യഥാശക്തി വഴിപാടുകൾ നടത്തേണ്ടത് അത്യാവശ്യമാണ്. അല്ലാത്തപക്ഷം സന്തതിപരമ്പരകളെ തന്നെ അത് ബാധിക്കുന്നതായി പലപ്പോഴും കണ്ടിട്ടുണ്ട് . 

 

പാരമ്പര്യമനുസരിച്ച് എന്താണ് ചെയ്തിരുന്നത് ആ ആചാരം മുടങ്ങാതെ അല്ലെങ്കിൽ അത് മാറ്റാതെ തന്നെ തുടരുന്നതാണ് ഏറ്റവും ഉത്തമം. പരിഷ്കാരത്തിന്റെ പേരിലത് മാറ്റിയാൽ പലപ്പോഴും അത് വിനയായി തീരാറുണ്ട്. 

 

ചെടിയുടെ തായ്‌വേര് പോലെയാണ് പരദേവത. തായ്‌വേര് അറ്റാൽ ചെടി ഉണങ്ങി പോകുന്നതുപോലെ പരദേവതാ ബന്ധം മുറിഞ്ഞാൽ ആ കുടുംബത്തിന് ദോഷമാണ് ഭവിക്കുക. 

 

പരദേവത പെറ്റമ്മയെ പോലെയാണ്. പരദേവതയ്ക്ക് പകരം ആവില്ല മറ്റൊരു ദേവതയും. അതിനാൽ അത് മനസ്സിലാക്കി വർഷം തോറും നിവേദ്യം സഹിതം വഴിപാടുകൾ നടത്തുക. രണ്ടുവഴി പാരമ്പര്യവും ചെയ്യേണ്ട ആവശ്യമില്ല. സമുദായ ആചാരമാണ് ഇതിനെടുക്കുന്നത് . മറ്റൊരു സമുദായത്തിന്റേത് പൊതുവായി എടുക്കാനുംസാധ്യമല്ല. 

 

കാളി

കാളി, കാളി, മഹാകാളി

ഭദ്രകാളി നമോസ്തുത

കുലം ച കുലധർമ്മം ച

മാം ച പാലയ പാലയ

 ദേവീ മാഹാത്മ്യം 10-ാം അദ്ധ്യായത്തിൽ രണ്ടാമത്തെ ശ്ലോകത്തിൽ ദേവി തന്നെ ഇത് വ്യക്തമാക്കുന്നു :

ഏകൈവാഹം ജഗത്യത്ര ദ്വിതീയാ കാ മമാ പരാ

ഈ ലോകത്തിൽ ഞാൻ ഒരുവൾ മാത്രമേയുള്ളൂ എന്ന് സാരം. ദേവീ ഉപാസന തന്നെയാണ് പരദേവതാ പ്രീതിക്ക് ഏറ്റവും നല്ല വഴി. ശ്രീചക്രം, മേരുചക്രം,

ശ്രീ പീഠം ഇങ്ങനെ ഏത് രീതിയിലും ദേവിയെ ഉപാസിക്കാം. കുലദേവതാ പ്രീതിയാൽ സർവ്വ തടസ്സങ്ങളും അകന്ന് ഐശ്വര്യവും സമാധാനവും നിലനിറുത്താനാവും.

കുടതൽ വിവരങ്ങൾക്കും, സംശയങ്ങൾക്കും:-

ലേഖകൻ     

വിബിൻ നാരായണൻ

കുടിലും മറ്റത്തിൽ ജ്യോതിഷാലയം

Ph:9747403536