ഡിജിറ്റൽ സർവേയിലൂടെ ഭൂപരിഷ്ക്കരണ നടപടികളിൽ കേരളം പുതിയൊരു ഘട്ടത്തിലേക്ക് വളരുകയാണ്. ‘ഭൂമി' ദേശീയ കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
ഡിജിറ്റൽ സർവേയിലൂടെ ഭൂപരിഷ്ക്കരണ നടപടികളിൽ കേരളം പുതിയൊരു ഘട്ടത്തിലേക്ക് വളരുകയാണ്. ‘ഭൂമി' ദേശീയ കോൺക്ലേവ് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു
തിരുവനന്തപുരം: റവന്യൂ, സർവേ-ഭൂരേഖാ വകുപ്പുകൾ സംയുക്തമായി സംഘടിപ്പിച്ച സ്മാർട്ട് ലാൻഡ് ഗവേണൻസ് ഡിജിറ്റൽ സർവേ ദേശീയ കോൺക്ലേവ് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.കേരള വികസന മോഡലിന്റെ അടിസ്ഥാനം ഭുപരിഷ്ക്കരണമാണെന്നും സർക്കാർ നടപ്പിലാക്കിയ ഭുപരിഷ്ക്കരണ നടപടികളിലൂടെ സംസ്ഥാനത്ത് സമൂലമായ വികസന മാറ്റങ്ങൾ ഉണ്ടായതായും ചടങ്ങിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ ആദ്യ സർക്കാർ തന്നെ ഭൂപരിഷ്ക്കരണ നടപടികൾക്ക് തുടക്കമിട്ടിരുന്നു.
കേരളത്തിലെ ഭൂമി തർക്കങ്ങളിൽ പ്രധാനമായും അതിർത്തി തർക്കവും വിവിധ രേഖകളിലെ വ്യത്യാസങ്ങളുമാണ്.ഇവ പരിഹരിക്കുന്നതിനു ശാസ്ത്രീയ സർവേ സ്വീകരിച്ച നടപടികൾ പൂർണ്ണമായും ഫലം കണ്ടിരുന്നില്ല. സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള ഡിജിറ്റൽ ലാൻഡ് സർവേയിലൂടെ ഈ സ്ഥിതിയിൽ മാറ്റമുണ്ടായി.
ഡിജിറ്റൽ സർവേയിലൂടെ ഭൂപരിഷ്ക്കരണ നടപടികളിൽ കേരളം പുതിയൊരു ഘട്ടത്തിലേക്ക് വളരുകയാണ്. ഡിജിറ്റൽ സർവേ പൂർത്തിയാക്കുമ്പോൾ കേരളത്തിലെ ഭൂമിയുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും പൂർണ്ണമായും കൃത്യതയുള്ളതും സുതാര്യവുമാകും.
ഭൂമി തർക്കങ്ങൾ ഒഴിവാക്കുന്നതിനുള്ള ശാശ്വതമായ പരിഹാരവും ഇതിലൂടെ സാധ്യമാകും. കേരളത്തിന്റെ ഭൂപരിഷ്ക്കരണ പ്രവർത്തനങ്ങൾ അഭിമാനകരമാണെന്നും രാജ്യത്തിനാകെ മാതൃകയാണെന്നും മുഖ്യമന്ത്രിഭൂമി’ ദേശീയ കോൺക്ലേവിന്റെ ഭാഗമായി വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ കേരളത്തിന്റെ ഭൂപരിഷ്ക്കരണ വികസന മാതൃകകൾ മനസ്സിലാക്കാനും പഠിക്കാനും എത്തിച്ചേർന്നിട്ടുണ്ട്.
കോൺക്ലേവിലെ കൂട്ടായ ഇടപെടലുകളിലൂടെ മികച്ച പ്രവർത്തനങ്ങളും ആശയങ്ങളും ഉയർന്നുവരുമെന്നു പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. കോൺക്ലേവ് വീഡിയോ മുഖ്യമന്ത്രി പ്രകാശനo ചെയ്തു.













