മദ്രസയുടെ സമയം മാറ്റുകയാണ് വേണ്ടത്. സമസ്‌തയുടെ ആവശ്യത്തിന് വഴങ്ങില്ല. അവർ കോടതിയിൽ പോകട്ടെയെന്ന് ശിവൻകുട്ടി

മദ്രസയുടെ സമയം മാറ്റുകയാണ് വേണ്ടത്.  സമസ്‌തയുടെ ആവശ്യത്തിന് വഴങ്ങില്ല.  അവർ കോടതിയിൽ പോകട്ടെയെന്ന്  ശിവൻകുട്ടി

തിരുവനന്തപുരം: സ്കൂൾ

സമയമാറ്റത്തിനെതിരെ സമരത്തിനിറങ്ങുന്ന സമസ്തക്കെതിരെ രൂക്ഷ വിമർശനവുമായി വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി.സമരം ജനാധിപത്യ വിരുദ്ധമാണെന്നും സർക്കാരിനെ ഭീഷണപ്പെടുത്തുന്ന രീതിയാണ് സമസ്ത സ്വീകരിക്കുന്നതെന്നും മന്ത്രി വി ശിവൻകുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

സമസ്തയുമായി ചർച്ചയ്ക്കില്ല.

കോടതി പറഞ്ഞിട്ടാണ് സമയമാറ്റം.

അതിനാൽ എതിർപ്പുണ്ടെങ്കിൽ

കോടതിയെയാണ് സമീപിക്കേണ്ടത്.

മത സംഘടനകൾ വിദ്യാഭ്യാസ രംഗത്ത് അനാവശ്യമായി ഇടപെടുന്നത് അംഗീകരിക്കാനാകില്ലെന്നും വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.സർക്കാർ ഒരു തീരുമാനം എടുക്കുമ്പോൾ എല്ലാ കുട്ടികളെയും ബാധിക്കുന്ന തരത്തിലേ എടുക്കാൻ പറ്റുകയുള്ളു.

ഏതെങ്കിലും ഒരുവിഭാഗത്തിന് വേണ്ടി പരീക്ഷ മാറ്റിവയ്ക്കുക, ക്ലാസ് ടൈം മാറ്റിവയ്ക്കുക, പ്രത്യേകം അവധി നൽകുകയെന്നത് തെരഞ്ഞെടുക്കപ്പെട്ട ജനാധിപത്യ സർക്കാരിന് ചെയ്യാനാവില്ല.

ഈ ആവശ്യം ജനാധിപത്യ വിരുദ്ധമാണ്. ഇത് സർക്കാരിനെ വെല്ലുവിളിക്കുന്ന സമ്പ്രദായമാണെന്നും ഭീഷണിക്ക് മുന്നിൽ വഴങ്ങില്ലെന്നും മന്ത്രി പറഞ്ഞു.