ഓപ്പറേഷൻ സിന്ദൂറിന് ശേഷം റാഫേൽ ജെറ്റ് വിൽപ്പന തടയാൻ ചൈന ശ്രമിച്ചതായി റിപ്പോർട്ട്

Keralam

ഓപ്പറേഷൻ സിന്ദൂറിന് ശേഷം റാഫേൽ ജെറ്റ് വിൽപ്പന തടയാൻ ചൈന ശ്രമിച്ചതായി റിപ്പോർട്ട്

ഡൽഹി: ഇന്ത്യ പാകിസ്ഥാനെതിരേ

നടത്തിയ 'ഓപ്പറേഷൻ സിന്ദൂർ' എന്ന സൈനിക നടപടിയിൽ റാഫേൽ യുദ്ധവിമാനങ്ങൾ ഉപയോഗിച്ചതിനെ തുടർന്ന്, ഫ്രഞ്ച് ഹൈടെക് അഡ്വാൻസ്ഡ് വിമാനങ്ങളുടെ വിപണി തകർക്കാൻ ചൈന തങ്ങളുടെ എംബസികളെ ഉപയോഗിച്ച് റാഫേൽ ജെറ്റുകൾക്കെതിരെ തെറ്റായ പ്രചാരണം നടത്തിയതായി അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട്.റഫാലിന്റെ അന്താരാഷ്ട്ര പ്രശസ്തി തകർക്കാനും, ഫ്രഞ്ച് നിർമ്മിത യുദ്ധവിമാനങ്ങൾ വാങ്ങരുതെന്ന് വിവിധ രാജ്യങ്ങളെ പ്രേരിപ്പിക്കാനും, പകരം ചൈനീസ് നിർമ്മിത യുദ്ധവിമാനങ്ങൾ സ്വീകരിക്കാൻ സമ്മർദ്ദം ചെലുത്താനുമാണ് ശ്രമിച്ചതെന്ന് ഫ്രഞ്ച് സൈനിക ഉദ്യോഗസ്ഥർ വ്യക്തമാക്കി.ഇന്ത്യയുമായുള്ള നാല് ദിവസത്തെ സൈനിക സംഘർഷത്തിൽ മൂന്ന് റാഫേൽ വിമാനങ്ങൾ വെടിവച്ചതായി പാകിസ്ഥാൻ അവകാശപ്പെട്ടതിന് മാസങ്ങൾക്കുശേഷമാണ് ചൈനയുടെ ഈ നീക്കമെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ, റാഫേൽ നിർമ്മാതാക്കളായ ദസ്സാൾട്ട് ഏവിയേഷൻ്റെ സിഇഒ എറിക് ട്രാപ്പിയർ പാകിസ്ഥാന്റെ അവകാശവാദം 'കൃത്യമല്ല' എന്ന് വ്യക്തമാക്കി.