കേരള സർവകലാശാലയിലെ പരിപാടിയിൽ സംഘാടകർ നിബന്ധനകൾ പാലിച്ചില്ലെന്നുറച്ച് രജിസ്ട്രാർ
കേരള സർവകലാശാലയിലെ പരിപാടിയിൽ സംഘാടകർ നിബന്ധനകൾ പാലിച്ചില്ലെന്നുറച്ച് രജിസ്ട്രാർ
കേരള സർവകലാശാലയിലെ പരിപാടിയിൽ സംഘാടകർ നിബന്ധനകൾ പാലിച്ചില്ലെന്നുറച്ച് രജിസ്ട്രാർയൂണിവേഴ്സിറ്റി ബൈലോ പ്രകാരം പരിപാടി നടത്താനാണ് അനുമതി നൽകിയതെന്നും വൈസ് ചാൻസലർക്കു നൽകിയ മറുപടിയിൽ രജിസ്ട്രാർ വ്യക്തമാക്കി.
കൂടുതൽ വിശദീകരണം ചോദിച്ച് രജിസ്ട്രാർക്ക് വിസിയും കത്ത് നൽകി. പരിപാടിയിലെ മതചിഹ്നം ഏതെന്ന് വിശദീകരിക്കണമെന്നും വിസി ആവശ്യപ്പെട്ടു.ശ്രീ അനന്തപത്മനാഭ സേവാസമിതി സംഘടിപ്പിച്ച അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷിക പരിപാടിയിൽ ഭാരതാംബ ചിത്രം വെച്ചത് വിവാദമായിരുന്നു.
അതേതുടർന്ന് സർവകലാശാല രജിസ്ട്രാർ പരിപാടി നടക്കുന്ന വേദിയിലെത്തി ഭാരതാംബ ചിത്രം മാറ്റണമെന്ന് ആവശ്യപ്പെട്ടെങ്കിലും സംഘാടകർ മാറ്റാൻ തയ്യാറായില്ല. ചിത്രം മാറ്റിയില്ലെങ്കിൽ പരിപാടി റദ്ദാക്കണമെന്നും രജിസ്ട്രാർ ആവശ്യപ്പെട്ടിരുന്നു.













