വർക്കല ഇലകമണിൽ ശക്തമായ പോരാട്ടത്തിന് സിപിഐ രംഗത്ത്
വർക്കല :ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ (സി പി ഐ ) ഇലകമൺ ലോക്കൽ കമ്മിറ്റി സജി ഇലകമണിന്റെ അദ്ധ്യക്ഷതയിൽ നടന്നു. കമ്മിറ്റിയിൽ പാർട്ടി ഇലകമൺ ഗ്രാമപഞ്ചായത്തിൽ 7 വാർഡുകളിൽ സ്ഥാനാർഥികളെ മത്സരിപ്പിക്കാൻ തീരുമാനിച്ചു... അഞ്ചുവാർഡുകളിലെ സ്ഥാനാർഥികളെ തീരുമാനിക്കുകയും ചെയ്തു. റ്റി. ജയൻ (തോണിപ്പാറ ) കെ. സുജാതൻ (അയിരൂർ ) ബി. ഷീബ (വിളപ്പുറം ) വി. രഞ്ജിത് (കായൾപ്പുറം ) എം. ദിലീപ് (കിഴക്കേപ്പുറം ) എന്നിവർ മത്സരിക്കും... പാളയംകുന്ന്, കടവുംകര വാർഡുകളിലെ സ്ഥാനാർഥികളെ തിരഞ്ഞെടുപ്പിന് മുൻപായി പ്രഖ്യാപിക്കുന്നതിനോടൊപ്പം ഇലകമൺ വാർഡിൽ ഇടത് ചിന്താഗതിയുള്ള സ്വതന്ത്ര സ്ഥാനാർഥിയേയും പിന്തുണയ്ക്കാൻ തീരുമാനിച്ചതായി എല്ലാ നല്ലവരായ ജനാധിപത്യ വിശ്വാസികളെയും സന്തോഷ പൂർവ്വം അറിയിക്കുകയാണ്... വികസനം വാക്കിലല്ല... പ്രവർത്തിയിലൂടെ എന്ന മുദ്രാവാക്യം ഉയർത്തി പ്രബുദ്ധ ജനതയുടെ മുന്നിലേക്ക് നമ്മൾ എത്തുന്നു എന്ന് ലോക്കൽ കമ്മിറ്റി പ്രസ്താവന യിൽ അറിയിച്ചു.













