ഓൺലൈൻ ഗെയിമുകളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ തടയുക ലക്ഷ്യം; ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി* 

Keralanewsmedia

ഓൺലൈൻ ഗെയിമുകളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ തടയുക ലക്ഷ്യം; ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി* 

*ഓൺലൈൻ ഗെയിമുകളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ തടയുക ലക്ഷ്യം; ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിക്കൊണ്ടുള്ള ബില്ലിന് അംഗീകാരം നൽകി രാഷ്ട്രപതി* 

 *ന്യൂഡൽഹി* : ഓൺലൈൻ ഗെയിമുകളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ തടയുക എന്ന ലക്ഷ്യത്തോടെ ഇത്തരം ഗെയിമിങ് ആപ്ലിക്കേഷനുകൾക്ക് നിരോധനമേർപ്പെടുത്തിക്കൊണ്ടുള്ള ബില്ലിന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നൽകി. രാജ്യത്തെ ഓണ്‍ലൈന്‍ ഗെയിമിങ്‌ ആപ്പുകളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട ബില്ല് കഴിഞ്ഞ ബുധനാഴ്ച ലോക്സഭയിലും വ്യാഴാഴ്ച രാജ്യസഭയിലും ബില്‍ പാസാക്കിയിരുന്നു.

പണം വച്ചുള്ള ഓൺലൈൻ ഗെയിമിങ് ആപ്ലിക്കേഷനുകളുടെ പ്രവർത്തനം, പരസ്യം എന്നിവ നിരോധിക്കുന്നതാണ് ദ് പ്രമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിങ് ബിൽ. പണം വച്ചുള്ള ഓൺലൈൻ ഗെയിമിങ്ങിന് മൂന്നുവർഷം തടവോ ഒരു കോടി രൂപ വരെ പിഴയോ ഏർപ്പെടുത്തണമെന്നും ബിൽ നിർദേശിക്കുന്നു.ഓൺലൈൻ ഗെയിമുകളുടെ പേരിൽ നടക്കുന്ന തട്ടിപ്പുകൾ തടയാനാണു നിയമഭേദഗതി. ഓൺലൈൻ വാതുവയ്പ്പുകൾക്കു ശിക്ഷയും പിഴയും ഏർപ്പെടുത്തും.

സെലിബ്രിറ്റികൾ ഗെയിമിങ് ആപ്പുകളുടെ പരസ്യങ്ങളിൽ അഭിനയിക്കുന്നതും ബില്ലിൽ നിരോധിച്ചിട്ടുണ്ട്. ആപ്പുകൾ പരസ്യം ചെയ്താൽ രണ്ടുവർഷംവരെ തടവും 50 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ‌. കുറ്റം ആവർത്തിച്ചാൽ മൂന്നു മുതൽ 5 വർഷം വരെ തടവും 2 കോടി രൂപ വരെ പിഴയും ശിക്ഷ ലഭിക്കും.

രാജ്യത്ത് ഓൺലൈൻ ഗെയിമിങ് മേഖല വ്യാപകമാകുന്നതും വ്യാജ വാഗ്‌ദാനങ്ങളിൽ സാധാരണക്കാർ വീഴുന്നതും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഓണ്‍ലൈന്‍ ഗെയിമിങ്‌ ആപ്പുകളെ നിയന്ത്രിക്കാൻ ശക്തമായ നിയമം കൊണ്ടുവരാൻ തീരുമാനിച്ചത്. ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന ഗെയിമിങ് പ്ലാറ്റ്‌ഫോമുകൾക്ക് വിലക്ക് ഏർപ്പെടുത്താനും ഇതിൽ വ്യവസ്ഥയുണ്ട്. ബിൽ നിയമമായിക്കഴിഞ്ഞാൽ , രാജ്യത്തെ ഓൺലൈൻ ഗെയിമിങ്  സർക്കാർ നിയന്ത്രണത്തിൽ കൊണ്ടുവരാമെന്നും സാമ്പത്തിക തട്ടിപ്പുകൾ ഒരു പരിധി വരെ കുറയ്‌ക്കാമെന്നതാണ് കേന്ദ്രസർക്കാറിന്റെ പ്രതീക്ഷ.