മൈറോ മാർഷ്യൽ കരാട്ടെക്ക് ഇത് വിജയ വർഷം!
Keralanewsmedia
മൈറോ മാർഷ്യൽ കരാട്ടെക്ക് ഇത് വിജയ വർഷം!
തിരുവനന്തപുരം. 66 ആമത് തിരുവനന്തപുരം സൗത്ത് ഉപജില്ല സ്കൂൾ കരാട്ടെ മത്സരത്തിലും, ബാലരാമപുരം ഉപജില്ലാ സ്കൂൾ കരാട്ടെ മത്സരത്തിലും Meiro Martial KARATE വിദ്യാർത്ഥികൾ ഒന്നാം സ്ഥാനം കരസ്ഥമാക്കി ജില്ലയിലേക്കുള്ള മത്സരങ്ങളിൽ സ്ഥാനം പിടിച്ചു. ഇർഷാദ്. PY(St Antony വലിയതുറ സ്കൂൾ) മുഹമ്മദ് ഹാഷിം DF(കൊർദോവ സ്കൂൾ അമ്പലത്തറ), റഹ്ന ഷാജഹാൻ. st.ഫിലോമിനാസ് പൂന്തുറ) എന്നിവർ സൗത്ത് നോർത്ത് മത്സരങ്ങളിലും, ആതിസിഗൻ(കല്യാൺ സ്കൂൾ
തൈക്കാട്) തേസിഗൻ(കല്യാൺ സ്കൂൾ തൈക്കാട്) നിവേദ് കൃഷ്ണ (ട്രിനിറ്റി സ്കൂൾ പ്രാവചമ്പലം)എന്നിവർ ബാലരാമപുരം ഉപജില്ലയിൽ നിന്നുമാണ് വിജയികൾ ആയത്.
രണ്ടാം സ്ഥാനം കരസ്ഥമാക്കി കൊണ്ട് പൗർണമി ശിനുകുമാർ(കല്യാൺ സ്കൂൾ) മുഹമ്മദ് ഫാരിസ് (st. മേരിസ്‌കൂൾ) അനന്യ (St Thomas പൂന്തുറ) വിഷ്ണു ps (St ജോസഫ്), തൗഫീഖ് (st. Antony വലിയതുറ സ്കൂൾ) എന്നിവരും വിജയികൾ ആയി .
ജില്ലയിലെ മത്സരത്തിലും സംസ്ഥാനതലമത്സരത്തിലും മിന്നുന്ന വിജയം കരസ്ഥമാക്കിതിരിച്ച് വരുമെന്ന് വിദ്യാർത്ഥികളും കരാട്ടെ അധ്യാപകനും മാധ്യമ പ്രവർത്തകനുമായ ക്യോഷി അബ്ദു റഹ്മാൻ മാധ്യമങ്ങളോട് പറഞ്ഞു.
സ്കൂൾ മത്സരങ്ങളിൽ കരാട്ടെ ഉൾപ്പെടുത്തിയത് കരാട്ടേക്ക് പത്തരമാറ്റ് മാറ്റുരയ്ക്കും എന്നും മികച്ച റഫറി ജഡ്ജ് ആയി മത്സരം നിയന്ത്രിക്കാൻ കേരള സർക്കാരിൻ്റെ കീഴിൽ ഉള്ള കേരള സ്പോഴ്‌സ് കൗൺസിൽ അംഗീകാരം ഉള്ള SKAT (സ്പോഴ്സ് കരാട്ടെ അസോസിയേഷൻ ഓഫ് തിരുവനന്തപുരം) ഏൽപ്പിച്ചതും പരാതികൾക്കും പക്ഷപാതങ്ങൾക്കും ഇട നൽകാതെ മുന്നോട്ട് പോകാൻ സാധിക്കുന്നു എന്നും അധ്യാപകൻ അബ്ദു റഹ്മാൻ പള്ളിത്തെരുവ് പറഞ്ഞു . ഇനി മുന്നോട്ടുള്ള മൽസത്തിൽ പരാചയപ്പെട്ടാൽ പോലും നിരാശ ഇല്ല എന്നും പങ്കെടുക്കുക എന്നതാണ് പ്രധാനം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
11 ആമത് ഇൻ്റർ സ്കൂൾ കരാട്ടെ മത്സരം നവംബർ 23 ന് നടക്കും എന്നും അദ്ദേഹം പറഞ്ഞു













