ഇടിക്കൂട്ടിലെ ജേതാവായി കോഴിക്കോട് കളക്ടർ; ബോക്സിങ് റിങിൽ കയറിയത് ‘വെല്ലുവിളിയാകാം ലഹരിയോട്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി
Keralanewsmedia
ഇടിക്കൂട്ടിലെ ജേതാവായി കോഴിക്കോട് കളക്ടർ; ബോക്സിങ് റിങിൽ കയറിയത് ‘വെല്ലുവിളിയാകാം ലഹരിയോട്’ എന്ന മുദ്രാവാക്യം ഉയര്‍ത്തി
ഇടിക്കൂട്ടിലെ ജേതാവായി കോഴിക്കോട് കളക്ടര്‍ സ്‌നേഹില്‍ കുമാര്‍ സിങ്. കഴിഞ്ഞദിവസം നൂറുകണക്കിന് കാണികള്‍ക്ക് മുമ്പില്‍ വച്ച് നടത്തിയ ബോക്‌സിങ് മത്സരത്തിലാണ് കളക്ടര്‍ മിന്നല്‍പ്പിണറായത്. കാസര്‍ഗോഡ് സ്വദേശി ശരത് രവിയുമായുള്ള മത്സരത്തില്‍ അദ്ദേഹം ജയിച്ചു.
യുവാക്കളെ കായിക മത്സരങ്ങളിലേക്ക് ആകര്‍ഷിക്കാനും ലഹരിക്കെതിരെ ബോധവത്കരണവുമായി ‘വെല്ലുവിളിയാകാം ലഹരിയോട്’ എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് കോഴിക്കോട് കളക്ടര്‍ സ്‌നേഹികുമാര്‍ സിങ് ഇടിക്കൂട്ടില്‍ കയറിയത്. വെല്‍റ്റര്‍ വെയിറ്റ് കാറ്റഗറിയിലായിരുന്നു അദ്ദേഹം മത്സരിച്ചത്. കഴിഞ്ഞ ആറ് മാസമായി ഈ മത്സരത്തിനുള്ള തയ്യാറെടുപ്പിലായിരുന്നു കളക്ടര്‍.കോഴിക്കോട് ഫിറ്റ്‌നസ് തായ് ബോക്‌സിങ്ങില്‍ ഒന്നര വര്‍ഷത്തോളമായി കളക്ടര്‍ ബോക്‌സിങ് പരിശീലനം തുടങ്ങിയിട്ട്. 2018 ല്‍ കോഴിക്കോട് സബ് കളക്ടറായി എത്തിയപ്പോള്‍ മുതല്‍ സ്‌നേഹില്‍ കുമാര്‍ സിങ് കായികക്ഷമതയില്‍ ശ്രദ്ധ പുലര്‍ത്തുന്നുണ്ട്. ലഹരി സ്‌പോര്‍ട്‌സിനോടാണ് വേണ്ടത് എന്നാണ് കളക്ടറുടെ പക്ഷം.













