ഡികെ മാജിക്ക് കേരളത്തിലും ആവർത്തിക്കുമോ? കോൺ​ഗ്രസ്, വാർ റൂം' തുറക്കുന്നു...*

Keralanewsmedia

ഡികെ മാജിക്ക് കേരളത്തിലും ആവർത്തിക്കുമോ? കോൺ​ഗ്രസ്, വാർ റൂം' തുറക്കുന്നു...*

*ഡികെ മാജിക്ക് കേരളത്തിലും ആവർത്തിക്കുമോ? കോൺ​ഗ്രസ്, വാർ റൂം' തുറക്കുന്നു...*

കർണാടക മുൻ സ്പീക്കറുടെ മകൻ ഹർഷ കനാദം സംസ്ഥാന വാർ റൂമിന്റെ ചെയർമാൻ

തിരുവനന്തപുരം: തെലങ്കാനയിൽ സംഭവിച്ചതു പോലെയൊരു അമ്പരപ്പിക്കുന്ന മുന്നേറ്റം കോൺ​ഗ്രസിനു കേരള നിയമസഭാ തെരഞ്ഞെടുപ്പിലും ഡികെ ശിവകുമാർ മാജിക്കിലൂടെ ഉണ്ടാകുമോ? കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ അടുത്ത ആളും മുൻ മന്ത്രിയും രണ്ട് തവണ കർണാടക സ്പീക്കറുമായ കെആർ രമേശ് കുമാറിന്റെ മകനുമായ ഹർഷ കനാദത്തെ തിരുവനന്തപുരത്തെ സംസ്ഥാന വാർ റൂമിന്റെ ചെയർമാനായി നിയമിച്ചതോടെയാണ് ഈ ചോദ്യം ഉയർന്നത്. കോൺഗ്രസിന്റെ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ ആസൂത്രണത്തിൽ ശിവകുമാർ നേരിട്ട് പങ്കാളിയാകുമെന്ന് ഇതിനർഥമില്ല. പക്ഷേ തന്ത്രങ്ങൾ മെനയുന്നതിൽ അദ്ദേഹത്തിന്റെ ആഴത്തിലുള്ള പങ്കാളിത്തം ഉണ്ടാകാൻ സാധ്യതയുണ്ടെന്നു സൂചിപ്പിക്കുന്നതാണ് ഹർഷയുടെ വരവ്.ഡൽഹിയിലെത്തി നേതാക്കളെ കണ്ട ശേഷം ഹർഷ കനാദം ചുമതലയേൽക്കും. ഹരിയാന, മഹാരാഷ്ട്ര, ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ഹർഷ എഐസിസി നിരീക്ഷകനായിരുന്നു. കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന്റെ സമയത്ത് വാർ റൂമിലും പ്രവർത്തിച്ചു.

'എന്റെ പ്രഥമ പരിഗണന കേരളത്തിൽ കോൺഗ്രസിനെ അധികാരം പിടിച്ചെടുക്കാൻ സഹായിക്കുക എന്നതാണ്. സാങ്കേതികവിദ്യ ഉപയോഗിച്ച് താഴെത്തട്ടിലുള്ള ജനങ്ങളുമായി ഞങ്ങൾ ബന്ധപ്പെടും. പ്രാദേശിക നേതാക്കളെ വിശ്വാസത്തിലെടുത്തും മുതിർന്ന നേതാക്കളുടെ മാർ​ഗനിർദ്ദേശങ്ങൾ കേട്ടും മുന്നോട്ടു പോകാനാണ് പദ്ധതി. എല്ലാ പ്രവർത്തകരുമായും എനിക്ക് ബന്ധപ്പെടാൻ കഴിയും'- ഹർഷ 'ടിഎൻഐഇ'യോട് വ്യക്തമാക്കി.