നഗരൂർ പാറമുക്കിൽ നിയന്ത്രണം തെറ്റിയ കാർ ട്രാൻസ്ഫോമറിന്റെ കമ്പിവേലിയും പോസ്റ്റും തകർത്തു

Keralanewsmedia

നഗരൂർ പാറമുക്കിൽ നിയന്ത്രണം തെറ്റിയ കാർ ട്രാൻസ്ഫോമറിന്റെ കമ്പിവേലിയും പോസ്റ്റും തകർത്തു
നഗരൂർ പാറമുക്കിൽ നിയന്ത്രണം തെറ്റിയ കാർ ട്രാൻസ്ഫോമറിന്റെ കമ്പിവേലിയും പോസ്റ്റും തകർത്ത കാർ

നഗരൂർ : കടവിള പാറമുക്കിന് സമീപത്തെ ട്രാൻസ്ഫോമറിൽ നിയന്ത്രണം തെറ്റിയ കാർ വന്നിടിച്ച് വൈദ്യുതി പോസ്റ്റും ട്രാൻസ്ഫോർമറിന്റെ പെൻസിങ്ങും തകർന്നു. വെള്ളിയാഴ്ച വൈകുന്നേരം 2.30 ഓടെയാണ് സംഭവം. നഗരൂരിൽ നിന്നും ആലംകോടിലേക്ക് പോവുകയായിരുന്ന കാർ നിയന്ത്രണം തെറ്റി സമീപത്തെ മൺ കൂനയിൽ ഇടിച്ചശേഷം ട്രാൻസ്ഫോർമറിന്റെ ചുറ്റുവേലിയിൽ വന്ന് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൈദ്യുതി പോസ്റ്റും തകർന്നു. ഇതോടെ പാറമുക്ക് കടവിള പ്രദേശങ്ങളിൽ 8 മണിക്കൂറോളം വൈദ്യുതി വിതരണം തടസ്സപ്പെട്ടു. 9 മണിയോടെ വൈദ്യുതി പുനസ്ഥാപിക്കുമെന്നാണ് വൈദ്യുതി വകുപ്പ് അറിയിച്ചത്. അപകടം വരുത്തിയ ആൾക്കെതിരെ പിഴ ഈടാക്കിയതായി നഗരൂർ കെഎസ്ഇബി അധികൃതർ അറിയിച്ചു.