ജേർണ്ണലിസ്റ്റ് മീഡിയ ക്ലബ്ബ് (ജെ.എം.സി) നിറവ് 2025 വാർഷികാഘോഷം 29 ന്.

Keralanewsmedia

ജേർണ്ണലിസ്റ്റ് മീഡിയ ക്ലബ്ബ് (ജെ.എം.സി) നിറവ് 2025 വാർഷികാഘോഷം 29 ന്.

ജേർണ്ണലിസ്റ്റ് മീഡിയ ക്ലബ്ബ് (ജെ.എം.സി) നിറവ് 2025 വാർഷികാഘോഷം 29 ന്.

തിരുവനന്തപുരം: കേരളത്തിലെ മാധ്യമ പ്രവർത്തകരുടെ സൗഹൃദ വേദിയായ ജേർണ്ണലിസ്റ്റ് മിഡിയ ക്ലബ്ബ് (ജെ.എം.സി) ൻ്റെ നിറവ് 2025 വാർഷികാഘോഷം 29 ന് വൈകിട്ട് 3ന് തിരുവനന്തപുരം കേസരി സ്മാരക ട്രസ്റ്റ് ഹാളിൽ നടക്കും.മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ ചടങ്ങ് ഉത്ഘാടനം നിർവ്വഹിക്കും. പ്രശസ്ത കവിയും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവുമായ പ്രഭാവർമ്മ മുഖ്യ പ്രഭാഷണം ചെയ്യും.പ്രസിഡൻ്റ് ബറ്റ് സി എഡിസൺ അദ്ധ്യക്ഷത വഹിക്കും. ക്രൈം അഡ്മിൻ എസ്.പി.എം.കെ.സുൾഫിക്കർ ,ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ടി. അനിൽകുമാർ, അഡ്വ. ബിന്ദു കൃഷ്ണ, ചലച്ചിത്ര നടൻ പൂജപ്പുര രാധാകൃഷ്ണൻ ,കെ.പി.എ.സി ലീലാകൃഷ്ണൻ, സ്വദേശാഭിമാനി കൾച്ചറൽ സെൻ്റർ ചെയർമാൻ അഡ്വ.ഇരുമ്പിൽ വിജയൻ ,കേരള ഫിലിം ഗൈഡൻസ് സൊസൈറ്റി പ്രസിഡൻ്റ് ആറ്റിങ്ങൽ വിജയകുമാർ, ജേർണ്ണലിസ്റ്റ് മീഡിയ ക്ലബ്ബ് മുൻ പ്രസിഡൻ്റ് ചെമ്പകശ്ശേരി ചന്ദ്രബാബു, തുടങ്ങിയവർ ആശംസാപ്രസംഗം ചെയ്യും.ചടങ്ങിനോടനുബന്ധിച്ച് മാധ്യമ പ്രവർത്തന രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച മാധ്യമ പ്രവർത്തകരെയും മുതിർന്ന മാധ്യമ പ്രവർത്തകരേയും ആദരിക്കും.കലാ ദീപം മാനേജിംങ്ങ്ഡയറക്ടറും ജേർണ്ണലിസ്റ്റ് മീഡിയ ക്ലബ്ബ് ജനറൽ സെക്രട്ടറിയുമായ കെ.സി.ഷിബു, വൈസ്.പ്രസിഡൻ്റ് പുനലൂർ വി.രാജൻ പിള്ള തുടങ്ങിയവർ വാർഷികാഘോഷ ത്തിന് നേതൃത്വം നൽകും.