ഭർത്താവിനെ കൊന്നതാണ്, ഡോക്ടർമാർ തിരിഞ്ഞ് നോക്കിയില്ല, മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വാദം തള്ളി വേണുവിന്റെ ഭാര്യ
Keralanewsmedia
ഭർത്താവിനെ കൊന്നതാണ്, ഡോക്ടർമാർ തിരിഞ്ഞ് നോക്കിയില്ല, മെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വാദം തള്ളി വേണുവിന്റെ ഭാര്യ
കൊല്ലം: മെഡിക്കൽ കോളേജിൽ പന്മന സ്വദേശി വേണു ചികിത്സ കിട്ടാതെ മരിച്ചെന്ന പരാതിയിൽമെഡിക്കൽ കോളേജ് സൂപ്രണ്ടിന്റെ വാദം തള്ളി വേണുവിന്റെ ഭാര്യ. ഭർത്താവിനെ കൊന്നതാണ് എന്നും ഡോകർമാർ തിരിഞ്ഞ് നോക്കിയില്ലെന്നും ഭാര്യ സന്ധ്യ പറഞ്ഞു.ഭർത്താവിന് ആഞ്ജിയോഗ്രാം നിർദേശിച്ചിരുന്നു. എന്നാൽ ബുധനാഴ്ച മാത്രമേ തിരക്ക് കുറവുള്ളുവെന്ന് ഡോക്‌ടർ പറഞ്ഞു. ചികിത്സയുമായി ബന്ധപ്പെട്ട മറ്റ് കാര്യങ്ങളൊന്നും ഡോക്‌ടർമാർ പറഞ്ഞിട്ടില്ല എന്നും ഭാര്യ പറഞ്ഞു. അഡ്മിറ്റായ് കിടന്നപ്പോൾ പല ബുദ്ധിമുട്ടുകളുമുണ്ടായി. എന്നിട്ട് പോലും ഡോക്‌ടർമാർ തിരിഞ്ഞ് നോക്കാൻ തയ്യാറായില്ല.
ആൻജിയോഗ്രാമിൻ്റെ ദിവസത്തിനായ്കാത്തിരുന്നുവെന്നും ഭാര്യ പറഞ്ഞു.
എന്നാൽ വേണുവിൻ്റെ കാര്യത്തിൽ ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് ഡോ. സി.ജി. ജയചന്ദ്രൻ പറഞ്ഞത്. വേണു ആൻജിയോഗ്രാം ചെയ്യാൻ പറ്റുന്ന അവസ്ഥയായിരുന്നില്ലെന്നും ക്രിയാറ്റിനിൻ അടക്കം കൂടുതൽ ആയിരുന്നുവെന്നും സൂപ്രണ്ട് അറിയിച്ചിരുന്നു. അത് നിയന്ത്രിക്കാതെ ആൻജിയോഗ്രാം ചെയ്യാൻ സാധിക്കുമായിരുന്നില്ലെന്നും സൂപ്രണ്ട് പറഞ്ഞു.
വാർത്തയിൽ കണ്ടാണ് ആരോപണങ്ങളെക്കുറിച്ചുള്ള വിവരം ശ്രദ്ധയിൽപ്പെട്ടത്.ഒന്നാം തീയതിയാണ് ചികിത്സ തേടിയെത്തിയത്.നേരത്തെസ്ട്രോക്ക് വന്നിട്ടുള്ളയാളാണ്.
ആൻജിയോഗ്രാം ചെയ്യാനുള്ള സമയം കഴിഞ്ഞിരുന്നെന്നും അദ്ദേഹം പറഞ്ഞു.













