ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ അർജുന്റെ ആത്മഹത്യ: വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി കുടുംബം. അന്വേഷണം പൂർത്തിയാക്കുന്നത് വരെ അധ്യാപികയുടെ സസ്പെൻഷൻ തുടരണം

Keralanewsmedia

പാലക്കാട് : കണ്ണാടി ഹയർസെക്കൻഡറി സ്‌കൂളിൽ ഒമ്പതാം ക്ലാസ് വിദ്യാർഥിയുടെ ആത്മഹത്യയിൽ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി അർജുൻ്റെ കുടുംബം .നിലവിലെ അന്വേഷണം പൂർത്തിയാക്കുന്നത് വരെ എങ്കിലും അധ്യാപികയുടെ സസ്പെൻഷൻ തുടരണം എന്നാണ് ആവശ്യം.

അധ്യാപിക അനുകൂലമായി മൊഴി നൽകാൻ കുട്ടികളെ പ്രേരിപ്പിച്ചതായി അറിയാൻ സാധിച്ചു എന്നും കുടുംബം വ്യക്തമാക്കുന്നു.

ഡിഡിഇയുടെ അധികാരം മറികടന്നാണ് ഡിഇഒയുടെ നടപടി എന്നും ഡിഇഒക്കെതിരെയും മാനേജ്മെന്റ് നെതിരെയും നടപടിയെടുക്കണമെന്നും പരാതിയിൽ പറയുന്നു.കഴിഞ്ഞമാസം പതിനാലാം തീയതിയാണ് കണ്ണാടി ഹയർ സെക്കൻഡറി സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ അർജുൻ ആത്മഹത്യ ചെയ്തത്.

ക്ലാസ് അധ്യാപിക അർജുനെ മാനസികമായി പീഡിപ്പിച്ചിരുന്നെന്നും ജയിലിൽ കിടക്കേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും വിദ്യാർഥികളും കുടുംബവും ആരോപിച്ചിരുന്നു.

തുടർന്ന് വലിയ പ്രതിഷേധമാണ് സ്കൂളിൽ നടന്നത്. പിന്നാലെ വിദ്യാഭ്യാസ മന്ത്രിയുടെ നിർദ്ദേശപ്രകാരം ക്ലാസ്അധ്യാപിക ആശയെയും അധ്യാപികയെ അനുകൂലിച്ചു സംസാരിച്ച പ്രധാന അധ്യാപിക ലിസിയെയും സസ്പെൻഡ് ചെയ്തിരുന്നു.

ഉന്നതതല അന്വേഷണം നടത്തി ടീച്ചർമാർ കുറ്റക്കാരല്ല എന്ന് തെളിയും വരെ സസ്പെൻഷൻ നീളും എന്നായിരുന്നു അന്ന് മാനേജ്മെന്റ് അറിയിച്ചിരുന്നത്.

എന്നാൽ ഇതിനിടെ പ്രധാന അധ്യാപിക സ്കൂ‌കൂളിൽ തിരിച്ചെത്തി. ഡിഇഒയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി എന്നാണ് മാനേജ്മെന്റ്റ് വിശദീകരണം. എന്നാൽ നിയമപ്രകാരം ഡിഡിഇ അനുമതി ഇല്ലാതെ നിർദേശംനൽകാൻ ഡിഇഒക്ക് അധികാരമില്ല. അത്തരമൊരു നിർദ്ദേശം നൽകിയിട്ടില്ലെന്ന് ഡിഡിഇ വ്യക്തമാക്കി. നടപടി ഉണ്ടായില്ലെങ്കിൽ വരും ദിവസങ്ങളിൽ സ്‌കൂളിൽ പ്രതിഷേധം നടത്താനാണ് കുടുംബത്തിന്റെ തീരുമാനം.