ഗുജറാത്തിൽ പശുവിനെ കൊന്നതിന് മൂന്നുപേർക്ക് ജീവപര്യന്തം തടവും 18 ലക്ഷം രൂപ പിഴയും: ഇന്ത്യയുടെ ചരിത്രത്തിലാദ്യം

Keralanewsmedia

ഗുജറാത്തിൽ പശുവിനെ കൊന്നതിന് മൂന്നുപേർക്ക് ജീവപര്യന്തം തടവും 18 ലക്ഷം രൂപ പിഴയും:  ഇന്ത്യയുടെ ചരിത്രത്തിലാദ്യം

അഹമ്മദാബാദ്: ഗുജറാത്തിൽ

പശുവിനെ കൊന്നതിന് മൂന്നുപേർക്ക് ജീവപര്യന്തം തടവും 18 ലക്ഷം രൂപ പിഴയും. അഹമ്മദാബാദ് അമ്രേലി സെഷൻസ് കോടതിയുടേതാണ് വിധി.

2017-ലെ മൃഗ സംരക്ഷണ നിയമ ഭേദഗതി പ്രകാരമാണ് വിധി. 2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.പശുക്കളെ കശാപ്പ് ചെയ്ത‌് മാംസം കടത്തിയതിനാണ് അക്രം ഹാജി സോളങ്കി, സത്താർ ഇസ്‌മായിൽ സോളങ്കി, ഖാസിം സോളങ്കി എന്നിവർ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത്.

മൂവരിൽ നിന്നും പശുമാംസം കണ്ടെത്തിയിരുന്നു. തുടർന്നാണ് ഇവർ അറസ്റ്റിലായത്.

പശുക്കളെ ഹിന്ദുമതം പവിത്രമായി കാണുന്നുണ്ടെന്നും ഇതറിഞ്ഞാണ് പ്രതികൾ കുറ്റം ചെയ്തതെന്നുമാണ് കോടതിയുടെ നിരീക്ഷണം.

സെഷൻസ് ജഡ്‌ജി റിസ്വാനബെൻ ബുഖാരിയാണ് ശിക്ഷ വിധിച്ചത്.

രാജ്യത്ത് ഇതാദ്യമായാണ് പശുവിനെ കൊന്നതിന് ജീവപര്യന്തം തടവിന് വിധിക്കുന്നത്. ഒരുവർഷം നീണ്ടുനിന്ന വിചാരണയ്ക്കൊടുവിലാണ് ശിക്ഷ വിധിച്ചത്. വിധിയ്ക്കെതിരെ അപ്പീൽ പോകുമെന്ന് പ്രതികൾ വ്യക്തമാക്കി