ശബരിമലയിലെ തിരക്ക് കുറയ്ക്കുന്നതിന് പ്രതിദിന സ്പോട്ട് ബുക്കിങ് പരിധി അയ്യായിരമായി കുറച്ച് ഹൈക്കോടതി. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം

റിപ്പോർട്ട്‌ :സുമേഷ് കൃഷ്ണൻ തിരുവനന്തപുരം

ശബരിമലയിലെ തിരക്ക് കുറയ്ക്കുന്നതിന് പ്രതിദിന സ്പോട്ട് ബുക്കിങ് പരിധി അയ്യായിരമായി കുറച്ച് ഹൈക്കോടതി. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം

കൊച്ചി: ശബരിമലയിലെ തിരക്ക് കൂറയ്ക്കുന്നതിന് പ്രതിദിന സ്പോട്ട് ബുക്കിങ് പരിധി അയ്യായിരമായി കുറച്ച് ഹൈക്കോടതി. തിങ്കളാഴ്ച വരെയാണ് നിയന്ത്രണം ഉണ്ടാവുക എന്ന് ഹൈക്കോടതി ദേവസ്വം ബെഞ്ച്.മണിക്കൂറുകളോളം ക്യൂവിൽ നിന്ന ശേഷമാണ് ദർശനം ലഭിച്ചത്.

ചിലർ തിരക്ക് കാരണം മടങ്ങിപ്പോകുന്ന സാഹചര്യം വരെ ഉണ്ടായി. ഈ പശ്ചാത്തലത്തിലാണ് ശബരിമലയിലെ തിരക്ക് കുറയ്ക്കാൻ ഹൈക്കോടതിയുടെ ഇടപെടൽ ഉണ്ടായത്.

സ്പോട്ട് ബുക്കിങ് പരിധി 20,000 തന്നെയാകണമെന്ന് നിർബന്ധം പിടിക്കുന്നത് എന്തിനാണെന്ന് വാദത്തിനിടെ കോടതി ചോദിച്ചു. തിരക്ക് കുറയ്ക്കാൻ പരിധി കുറച്ചുകൂടെ എന്നും കോടതി ചോദിച്ചു.

സ്പോട്ട് ബുക്കിങ് പരിധി അയ്യായിരമായി കുറയ്ക്കുന്നതോടെ പ്രതിദിനം ദർശനത്തിന് എത്തുന്ന ഭക്തരുടെ എണ്ണം 75000 ആയി കുറയും.വിർച്വൽ ക്യൂ വഴി ഒരു ദിവസം 70000 പേർക്കാണ് ദർശനം അനുവദിച്ചിരിക്കുന്നത്. രാവിലെ വാദത്തിനിടെ പറഞ്ഞ പോലെ കാര്യങ്ങൾ നടന്നില്ലല്ലോ എന്ന് ദേവസ്വം ബോർഡിനോട് കോടതി ചോദിച്ചിരുന്നു.

തിരക്ക് നിയന്ത്രിക്കുന്നതിൽ ദേവസ്വം ബോർഡിന്റെ ഏകോപനമില്ലായ്‌മയെയും കോടതി വിമർശിച്ചിരുന്നു.